+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വോ​ഗോ​യുടെ സ്കൂട്ടറിൽ കയറാൻ ഒ​ല

ബം​​​​ഗ​​​​ളൂ​​​​രു: സ്കൂ​​​​ട്ട​​​​ർ ഷെ​​​​യ​​​​റിം​​​​ഗ് സ്റ്റാ​​​​ർ​​​​ട്ട​​​​പ്പാ​​​​യ വോ​​​​ഗോ​​​​യി​​​​ൽ 100 മി​​​​ല്യ​​​​ണ്‍ നി​​​​ക്ഷേ​​​​പി​​​​ക്കാ​​​​നൊ​​​​രു​​​​ങ്ങി ഓ​​​​ണ്‍​ലൈ​​​​ൻ ടാ​
വോ​ഗോ​യുടെ സ്കൂട്ടറിൽ കയറാൻ ഒ​ല
ബം​​​​ഗ​​​​ളൂ​​​​രു: സ്കൂ​​​​ട്ട​​​​ർ ഷെ​​​​യ​​​​റിം​​​​ഗ് സ്റ്റാ​​​​ർ​​​​ട്ട​​​​പ്പാ​​​​യ വോ​​​​ഗോ​​​​യി​​​​ൽ 100 മി​​​​ല്യ​​​​ണ്‍ നി​​​​ക്ഷേ​​​​പി​​​​ക്കാ​​​​നൊ​​​​രു​​​​ങ്ങി ഓ​​​​ണ്‍​ലൈ​​​​ൻ ടാ​​​​ക്സി ക​​​​ന്പ​​​​നി​​​​യാ​​​​യ ഒ​​​​ല. തു​​​ക ഉ​​​പ​​​യോ​​​ഗി​​​ച്ച് ഒ​​​​രു ല​​​​ക്ഷം പു​​​​തി​​​​യ സ്കൂ​​​​ട്ട​​​​റു​​​​ക​​​​ൾ വോ​​​​ഗോ​​​​യ്ക്കു ന​​​​ൽ​​​​കാ​​​​നാ​​​​ണ് ഒ​​ല​​​​യു​​​​ടെ പ​​​​ദ്ധ​​​​തി. ഒ​​​​ല ആ​​​​പ് ഉ​​​​പ​​​​യോ​​​​ഗി​​​​ച്ചു വോ​​​​ഗോ​​​​യി​​​​ൽ ടൂ​​​​വീ​​​​ല​​​​റു​​​​ക​​​​ൾ ബു​​​​ക്ക് ചെ​​​​യ്യാ​​​​നു​​​​ള്ള സം​​​​വി​​​​ധാ​​​​ന​​​​വും ക​​​​ന്പ​​​​നി ആ​​​​വി​​​​ഷ്ക​​​​രി​​​​ക്കും.

ത​​​​ങ്ങ​​​​ളു​​​​ടെ നി​​​​ക്ഷേ​​​​പ​​​​ത്തി​​​​ലൂ​​​​ടെ​​​​യും സ​​​​ഹ​​​​ക​​​​ര​​​​ണ​​​​ത്തി​​​​ലൂ​​​​ടെ​​​​യും വോ​​​​ഗോ​​​​യ്ക്കു കൂ​​​​ടു​​​​ത​​​​ൽ മെ​​​​ച്ച​​​​പ്പെ​​​​ട്ട സേ​​​​വ​​​​ന​​​​ങ്ങ​​​​ൾ പു​​​​റ​​​​ത്തി​​​​റ​​​​ക്കാ​​​​ൻ സാ​​​​ധി​​​​ക്കു​​​​മെ​​​​ന്നു ഒ​​​​ല ചീ​​​​ഫ് എ​​​​ക്സി​​​​ക്യൂ​​​​ട്ടീ​​​​വ് ഓ​​​​ഫീ​​​​സ​​​​ർ ഭ​​​​വി​​​​ഷ് അ​​​​ഗ​​​​ർ​​​​വാ​​​​ൾ പ​​​​റ​​​​ഞ്ഞു.

2016ൽ ​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​നം തു​​ട​​ങ്ങി​​യ വോ​​​​ഗോ ബം​​​​ഗ​​​​ളൂ​​​​രു​​​​വി​​​​ലും ഹൈ​​​​ദ​​​​രാ​​​​ബാ​​​​ദി​​​​ലു​​​​മാ​​ണു കേ​​​​ന്ദ്രീ​​​​ക​​​​രി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന​​​​ത്. വോ​​​​ഗോ​​​​യ്ക്ക് ഈ ​​​​ന​​​​ഗ​​​​ര​​​​ങ്ങ​​​​ളി​​​​ൽ ല​​​​ഭി​​​​ക്കു​​​​ന്ന വ​​​​ലി​​​​യ സ്വീ​​കാ​​ര്യ​​ത മു​​ത​​ലെ​​ടു​​ക്കാ​​നാ​​ണ് ഒ​​ല​​യു​​ടെ ശ്ര​​മം.