മനുഷ്യരുടെ നിർദേശങ്ങൾ യാന്ത്രികമായി അനുസരിച്ചിരുന്ന റോബട്ടുകൾ ഒടുവിൽ മനുഷ്യരെ സ്നേഹിക്കാനും സ്നേഹം തിരിച്ചറിയാനും തുടങ്ങിയിരിക്കുന്നു! ജാപ്പനീസ് വന്പൻ സോഫ്റ്റ് ബാങ്കിന്റെ ഉടമസ്ഥതയിലുള്ള ഗ്രൂവ് എക്സ് എന്ന സ്റ്റാർട്ടപ് ആണ് ലോവോട്ട് എന്ന കുഞ്ഞൻ റോബട്ടിനെ അവതരിപ്പിച്ചിരിക്കുന്നത്.
പെൻക്വിന്റെ രൂപമുള്ള ലോവോട്ട് മനുഷ്യരുടെ സ്നേഹപൂർവമുള്ള ഇടപെടലുകൾ തിരിച്ചറിയുമെന്നും അതിനോടു പ്രതികരിക്കുമെന്നാണ് അധികൃതർ പറയുന്നത്. സ്നേഹപൂർവം വിളിക്കുന്പോൾ അരികിലെത്തി കുട്ടികളുടെ കളിക്കൊഞ്ചലുകൾ പോലുള്ള ശബ്ദമുണ്ടാക്കും. വാരിപ്പുണർന്നാൽ ഉറക്കം നടിക്കും. ദേഷ്യപ്പെട്ടാൽ പിണങ്ങി മാറി നിൽക്കും... ലോവോട്ടിന്റെ സവിശേഷതകളാണിതൊക്കെ.