മുംബൈ: രാജ്യത്തെ പ്രമുഖ ഹോട്ടൽ ശൃംഖലയായ ലീല വെൻച്വറിന്റെ നാലോ അഞ്ചോ ഹോട്ടലുകൾ കനേഡിയൻ കന്പനിയായ ബ്രൂക്ക്ഫീൽഡ് അസെറ്റ് മാനേജ്മെന്റ് വാങ്ങിയേക്കും. 2019 ആദ്യംതന്നെ ഇടപാട് നടപടികൾ പൂർത്തിയായേക്കുമെന്നാണ് റിപ്പോർട്ടുകൾ. 2018 മാർച്ചിലെ കണക്കനുസരിച്ച് ലീല വെൻച്വറിന് 3,799 കോടി രൂപയുടെ കടമുണ്ട്.
ഇടപാട് ചർച്ചകൾ ഏതാണ്ട് അവസാനഘട്ടത്തിലായെന്നും ഒരു മാസത്തിനുള്ളിൽ പ്രഖ്യാപനം ഉണ്ടായേക്കുമെന്നും നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. ഹോട്ടൽ ലീല വെൻച്വറിന് ആകെ 1,400ലധികം മുറികളുള്ള അഞ്ചു ഹോട്ടലുകൾ ന്യൂഡൽഹി, ബംഗളൂരു, ചെന്നൈ, മുംബൈ, ഉദയ്പുർ എന്നിവിടങ്ങളിലുണ്ട്. ഇവയിൽ നാലെണ്ണമെങ്കിലും വിറ്റേക്കും.
നഷ്ടത്തെത്തുടർന്ന് കഴിഞ്ഞ അഞ്ചു വർഷമായി ചില ഹോട്ടലുകൾ വിൽക്കാൻ ലീല വെൻച്വർ ശ്രമിക്കുന്നതാണ്. എന്നാൽ, മൂല്യനിർണയത്തിൽ മെച്ചപ്പെട്ട തുക വാഗ്ദാനം ചെയ്ത് ആരും മുന്നോട്ടുവരാതിരുന്നതാണ് വില്പന നീണ്ടുപോകാൻ കാരണം.