ന്യൂഡൽഹി: ഉപയോക്താക്കളുടെ വിവരങ്ങൾ ഇന്ത്യയിൽത്തന്നെ സൂക്ഷിക്കണമെന്ന ആർബിഐ നിർദേശം പാലിക്കുമെന്ന് ചൈനീസ് സ്മാർട്ട്ഫോണ്‍ നിർമാതാക്കളായ വണ്‍പ്ലസ്. ഇതിനായി ഹൈദരാബാദിൽ റിസർച്ച് ആൻഡ് ഡെവലപ്മെന്റ് സെന്റർ തുറക്കും. 2019 ആദ്യം ഇതുണ്ടാകുമെന്നും വണ്‍ പ്ലസ് അറിയിച്ചു. രാജ്യത്തെ പ്രീമിയം സ്മാർട്ട്ഫോണ്‍ മാർക്കറ്റിന്റെ 30 ശതമാനം വണ്‍പ്ലസിന്റെ കൈവശമാണ്.