കൊച്ചി: കൊച്ചി ആസ്ഥാനമായുള്ള ഈസ്റ്റേണ്‍ ഗ്രൂപ്പിന്റെ നിക്ഷേപ വിഭാഗമായ എം.ഇ. മീരാൻ ഫൗണ്ടേഷൻ വഴി ആരംഭിച്ച ക്ലൗഡ് സെക് സ്റ്റാർട്ടപ്പിനെ തേടി 14 കോടി രൂപയുടെ നിക്ഷേപം. സൈബർ സുരക്ഷാ ആസൂത്രണ രംഗത്തെ സ്റ്റാർട്ടപ് കന്പനിയായ ക്ലൗഡ് സെക് തങ്ങളുടെ പതാകവാഹക പദ്ധതിയായ എക്സ് വിജിൽ അവതരിപ്പിക്കുന്നതിനായിട്ടാണ് ഇത്രയും തുകയുടെ നിക്ഷേപം സ്വരൂപിച്ചത്.
സൈബർ വെല്ലുവിളികൾ നേരിടുന്ന സംയോജിത സംവിധാനമായിരിക്കും എക്സ് വിജിൽ. സാന്പത്തിക സ്ഥാപനങ്ങൾ, ഇ-കോമേഴ്സ്, ഗതാഗത മേഖല എന്നിവിടങ്ങളിൽ സൈബർ സുരക്ഷ ഒരുക്കുന്ന മുഖ്യസ്ഥാപനായി മാറിയ ക്ലൗഡ് സെക് ഇപ്പോൾ ഫാർമസ്യൂട്ടിക്കൽസ്, പെട്രോകെമിക്കൽസ് മേഖലകളിലും ചെറുകിട വ്യാപാര രംഗത്തും പ്രവർത്തനം വിപുലമാക്കാനുളള നീക്കത്തിലാണെന്നും ഈസ്റ്റേണ്‍ ഗ്രൂപ്പ് ചെയർമാൻ നവാസ് മീരാൻ, ഈസ്റ്റേണ്‍ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ ഫിറോസ് മീരാൻ, ക്ലൗഡ് സെക് സിഇഒയും ഡയറക്ടറുമായ മോഹൻലാൽ മേനോൻ എന്നിവർ പത്രസമ്മേളനത്തിൽ പറഞ്ഞു.