തിരുവനന്തപുരം:കേരളാ ഫിനാൻഷ്യൽ കോർപറേഷൻ (കെഎഫ്സി) സർക്കാർ കരാറുകൾക്കായി അഞ്ചു പുത്തൻ പദ്ധതികൾ ആവിഷ്കരിച്ചു. പെർഫോർമൻസ് ഗാരന്റ്, കരാർ നടത്തിപ്പിനുള്ള ലോണ്‍, ബിൽ ഡിസ്കൗണ്ടിംഗ്, ഗവണ്മെന്റ് ബിൽ ഡിസ്കൗണ്ടിംഗ്, യന്ത്രസാമഗ്രികൾ വാങ്ങുന്നതിനുള്ള ലോണ്‍ എന്നിവയാണിത്.
കരാറുകൾ ഏറ്റെടുക്കുന്ന തുകയുടെ 2.5 ശതമാനം ഗ്യാരന്റി നൽകണം. പെർഫോമൻസ് ഗാരന്റി എന്നറിയപ്പെടുന്ന ഇത് ധനവകുപ്പിന്റെ ഉത്തരവു പ്രകാരം ബാങ്കുകൾക്ക് പുറമേ കെഎഫ്സിക്കും നൽകാനാകും.
ഇതിനു ബാങ്കുകൾ മൂന്നു ശതമാനം കമ്മീഷൻ ഈടാക്കുന്പോൾ കെഎഫ്സിയിൽ കമ്മീഷൻ രണ്ടു ശതമാനം മാത്രം. ഗാരന്റി നൽകാൻ കെഎഫ്സിയിൽ ഡെപ്പോസിറ്റ് നൽകേണ്ട. കരാർ തുകയുടെ 80 ശതമാനം വരെ വായ്പയായി നൽകും. ഇതിൽ വായ്പയുടെ മൂന്നിലൊന്ന് കെഎഫ്സി മുൻകൂറായി നൽകുകയും ബാക്കി പണി പൂർത്തിയാക്കുന്നതിനനുസരിച്ച് അനുവദിക്കും.