ന്യൂഡൽഹി: വീഡിയോ സ്ട്രീമിംഗ് പ്ലാറ്റ്ഫോമായ യൂ ട്യൂബിൽ ഓട്ടോ പ്ലേ ഫീച്ചർ എത്തുന്നു. അടുത്തിടെ പുറത്തിറങ്ങാനിരിക്കുന്ന ആൻഡ്രോയിഡ് പ്ലാറ്റ്ഫോമിലുള്ള അപ്ഡേറ്റഡ് വേർഷനിലായിരിക്കും യുട്യൂബ് പുതിയ ഫീച്ചർ അവതരിപ്പിക്കുക. ഐ ഫോൺ ഉപയോക്താക്കൾക്കും ഈ ഫീച്ചർ അപ്ഡേറ്റഡ് വേർഷനിലൂടെ ലഭിക്കും. യുട്യൂബിന്റെ ഹോം പേജിലെത്തുന്പോൾ വീഡിയോകളുടെ പല ഭാഗങ്ങൾ കൂട്ടിച്ചേർത്ത പ്രിവ്യൂ ഓട്ടോമാറ്റിക്കായി പ്ലേ ചെയ്യുന്ന വിധത്തിലാണു പുതിയ ഫീച്ചറിന്റെ പ്രവർത്തനം.
എന്നാൽ, ഈ പ്രീവ്യൂ വീഡിയോ ദൃശ്യങ്ങൾക്കു ശബ്ദത്തിന്റെ അകന്പടിയുണ്ടാകില്ല. അതേസമയം, വീഡിയോ ദൃശ്യത്തെക്കുറിച്ചുള്ള ലഘുവിവരണം ഓട്ടോ പ്ലേ ചെയ്യുന്ന വീഡിയോയ്ക്കൊപ്പം ലഭ്യമാകും. വീഡിയോകൾ പ്ലേ ചെയ്യാതെതന്നെ അവയുടെ സംഗ്രഹം എന്താണെന്ന് ഏകദേശ ധാരണയുണ്ടാക്കാൻ ഈ ഫീച്ചർ സഹായമാകും. ഓട്ടോ പ്ലേ ഫീച്ചർ താത്പര്യമില്ലാത്തവർക്ക് അതു പ്രവർത്തന രഹിതമാക്കാനും വൈഫൈ ലഭ്യമാകുന്പോൾ മാത്രം ഓട്ടോ പ്ലേ ഫീച്ചർ പ്രവർത്തിപ്പിക്കാനും സെറ്റിംഗ്സിൽ സംവിധാനമുണ്ടെന്നും യു ട്യൂബ് അറിയിച്ചു.