തിരുവനന്തപുരം: കേന്ദ്ര വ്യവസായ-വാണിജ്യ മന്ത്രാലയത്തിന്റെയും ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേംബർ ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രിയുടെയും മെഡിക്കൽ വാല്യൂ നാഷണൽ അവാർഡിൽ ബെസ്റ്റ് ആയുർവേദ ഹോസ്പിറ്റൽ ഓഫ് ദി ഇയർ അവാർഡ് സോമതീരം റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ആൻഡ് ആയുർവേദ ഹോസ്പിറ്റലിന് ലഭിച്ചു.
സോമതീരം ആയുർവേദ ഗ്രൂപ്പ് ഡയറക്ടർ സാറ ബേബിമാത്യു ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ സെക്രട്ടറി ജനറൽ ഡോ. ആർ. എൻ. ടണ്ടൻ, ജനറൽ ഓഫ് ടൂറിസം സത്യജിത് രാജൻ എന്നിവരിൽ നിന്നും അവാർഡ് ഏറ്റുവാങ്ങി.
സോമതീരം ആയുർവേദ ഗ്രൂപ്പ് ഡയറക്ടർ സാറ ബേബിമാത്യു ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ സെക്രട്ടറി ജനറൽ ഡോ. ആർ. എൻ. ടണ്ടൻ, ജനറൽ ഓഫ് ടൂറിസം സത്യജിത് രാജൻ എന്നിവരിൽ നിന്നും അവാർഡ് ഏറ്റുവാങ്ങി.