കോട്ടയം: വീഡിയോയിൽനിന്നു വരുമാനം നേടാൻ ആഗ്രഹിക്കുന്നവർക്ക് അടുത്തകാലം വരെ യുട്യൂബ് ആയിരുന്നു പ്രധാന ആശ്രയം. എന്നാൽ, കഴിഞ്ഞ ദിവസം ഫേസ്ബുക്ക് വീഡിയോയിലെ പരസ്യത്തിലൂടെ വരുമാനം നല്കിത്തുടങ്ങിയത് വീഡിയോ നിർമാതാക്കൾക്ക് ഏറെ ഗുണകരമാണ്.
ആർക്കും വീഡിയോ അപ്ലോഡ് ചെയ്തു വരുമാനം നേടാനാകുമെന്നു പറയുമെങ്കിലും ഇതിനായി ഫേസ്ബുക്ക് ചില മാർഗനിർദേശങ്ങൾ മുന്നോട്ടു വയ്ക്കുന്നുണ്ട്. അവ ഏതൊക്കെയെന്നു നോക്കാം.
മറ്റൊരു കാര്യം കൂടി ശ്രദ്ധിക്കേണ്ടതുണ്ട്. അത് വീഡിയോയുടെ പോളിസികളാണ്. ലൈംഗികതയുമായി ബന്ധപ്പെട്ടുള്ള വീഡിയോകളും നഗ്നതയോ കടുത്ത മതസ്പർധ പരത്തുന്നതു പോലുള്ളതോ വയലൻസിനു കാരണമാകുന്നതോ ആയ വീഡിയോകളും ഫേസ്ബുക്കിൽ അനുവദനീയമല്ല.
1. ഫേസ്ബുക്ക് പേജുകൾക്കു മാത്രം
ഫേസ്ബുക്ക് പേജുകൾക്കു മാത്രമാണ് നിലവിൽ വീഡിയോയിൽനിന്നു വരുമാനം നേടാനുള്ള അവസരം ഫേസ്ബുക്ക് നല്കുന്നത്. സ്വകാര്യ അക്കൗണ്ടുകളിൽ വീഡിയോ അപ്ലോഡ് ചെയ്യുന്നവർക്ക് വരുമാനമുണ്ടാക്കാനാവില്ല.
2. 30,000 മിനിറ്റ് വ്യൂസ്
30,000 മിനിറ്റ് വ്യൂസ് അവസാന 60 ദിവസത്തിനുള്ളിൽ നേടുക എന്നതാണ് രണ്ടാമത്തെ കടന്പ. ഒരു ഫേസ്ബുക്ക് വ്യൂ എന്നാൽ സാധാരണയായി മൂന്നു സെക്കൻഡാണ്. എന്നാൽ ഇതല്ല, ഒരു മിനിറ്റ് വീതം 30,000 പേർ കണ്ടാൽ മാത്രമേ വീഡിയോ മോണിറ്റൈസേഷൻ നേടാനുള്ള അടിസ്ഥാന യോഗ്യത ആകുകയുള്ളു. (യുട്യൂബിൽ 4000 മണിക്കൂർ വാച്ച് ടൈം ആണ് അടിസ്ഥാനയോഗ്യത.)
3. 10,000 ലൈക്ക്സ്
മൂന്നാമത്തെ പ്രധാനപ്പെട്ട യോഗ്യതയെന്നു പറയുന്നത് ലൈക്കുകളാണ്. നിലവിൽ കുറഞ്ഞത് 10,000 ലൈക്ക്സ് എങ്കിലും ഉള്ളവർക്കു മാത്രമേ ഫേസ്ബുക്ക് വീഡിയോയിൽനിന്നു വരുമാനം നേടാനാകൂ.