മുംബൈ: അമേരിക്കൻ ഓഹരിവിപണിയിൽ വലിയ തകർച്ച ഉണ്ടായെങ്കിലും ഇന്നലെ ഇന്ത്യൻ വിപണി താരതമ്യേന ശാന്തമായിരുന്നു. ഡൗ ജോൺസ് സൂചിക ചൊവാഴ്ച 799.36 പോയിന്റ് താണു. മറ്റ് അമേരിക്കൻ സൂചികകളും മൂന്നു മുതൽ നാലു വരെ ശതമാനം ഇടിഞ്ഞു.
എന്നാൽ, മറ്റ് ഏഷ്യൻ സൂചികകളും ഇന്ത്യൻ സൂചികകളും ചെറിയ താഴ്ചയേ കാണിച്ചുള്ളു. സെൻസെക്സ് 249.9 പോയിന്റ് താണ് 35,884.41 ൽ ക്ലോസ് ചെയ്തു. നിഫ്റ്റി 84.55 പോയിന്റ് താണ് 10,784.95ൽ അവസാനിച്ചു. ഡോളർ ഇന്നലെ മിക്ക സമയത്തും നേട്ടത്തിലായിരുന്നെങ്കിലും ക്ലോസിംഗിൽ മൂന്നു പൈസ നഷ്ടപ്പെടുത്തി. 70.46 രൂപയാണു ക്ലോസിംഗിൽ ഡോളർ നിരക്ക്.