നെടുന്പാശേരി: ഡിസംബറോടെ രാജ്യത്തെ പ്രഥമ രാജ്യാന്തര എയർലൈനായ ജെറ്റ് എയർവേസ് ആഭ്യന്തര, രാജ്യാന്തര റൂട്ടുകളിൽ 20 അധിക സർവീസുകൾ കൂടി ആരംഭിക്കും. ആസിയാൻ-ഗൾഫ് മേഖലകളിലേക്ക് മുംബൈ, ഡൽഹി എന്നിവിടങ്ങളിൽനിന്നു 14 അധിക ഫ്ളൈറ്റുകൾ സർവീസ് നടത്തും. മെട്രോ നഗരമായി ഉയരുന്ന പൂനയ്ക്കും സിംഗപ്പൂരിനുമിടയിൽ ഡിസംബർ ഒന്നിന് ആരംഭിക്കുന്ന പുതിയ നോണ്‍ സ്റ്റോപ്പ് ഫ്ളൈറ്റാണ് ഇതിൽ പ്രധാനം.
ആഭ്യന്തര സർവീസ് ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി മുംബൈ-അമൃത്സർ റൂട്ടിൽ സർവീസ് ആരംഭിക്കും. ഡൽഹിയിൽനിന്ന് അമൃത്സറിലേക്ക് നാലാമത്തെ പ്രതിദിന ഫ്ളൈറ്റും ആരംഭിക്കും. ഡൽഹി-വഡോദര, ബംഗളൂരു-വഡോദര, മുംബൈ-ഗുവാഹട്ടി, മുംബൈ-പാറ്റ്ന റൂട്ടുകളിൽ പുതിയ സർവീസ് ആരംഭിക്കും. മുംബൈ-ജോധ്പൂർ റൂട്ടിലെ വിമാനത്തിന്റെ ശേഷി ഉയർത്തും.