ടോക്കിയോ: നിസാൻ മോട്ടോർ കന്പനി ചെയർമാൻ കാർലോസ് ഗോൻ അറസ്റ്റിലായി. അഴിമതിയും നികുതിവെട്ടിപ്പുമാണ് കേസ്. നിസാൻ കന്പനി ഇദ്ദേഹത്തെ ചെയർമാൻസ്ഥാനത്തുനിന്നു നീക്കും. കന്പനിയിൽ ധനദുർവിനിയോഗമടക്കം പല വിഷയങ്ങളും കണ്ടെത്തി.ഗോനെപ്പറ്റി പുറത്തുനിന്നു ലഭിച്ച പരാതി കന്പനി കുറേ നാളായി അന്വേഷിച്ചുവരികയായിരുന്നു. പോലീസിലും കന്പനി വിവരം നല്കിയിരുന്നു.
റെനോ, നിസാൻ കന്പനികളെ അടച്ചുപൂട്ടലിൽനിന്നു രക്ഷിച്ച ഗോൻ വാഹനവ്യവസായരംഗത്തെ അസാധാരണ മികവുള്ള മാനേജരായാണു കരുതപ്പെട്ടത്. ഫ്രാൻസിലെ റെനോ, ജപ്പാനിലെ നിസാൻ, മിത്സുബിഷി കന്പനികളുടെ സാരഥ്യം ഒരേ സമയം ഇദ്ദേഹം വഹിച്ചു. നിസാനെ റെനോ ഏറ്റെടുത്തതുവഴിയാണ് ഗോൻ ജപ്പാനിലെത്തിയത്. പിന്നീട് മിത്സുബിഷിയുമായി രണ്ടു കന്പനികളും സഖ്യമുണ്ടാക്കി. ഫോഡ് മോട്ടോഴ്സിനെ തകർച്ചയിൽനിന്നു കരകയറ്റിയ ലീ അയാക്കോക്കയെപ്പോലെ ഗോനും മാനേജ്മെന്റ് പ്രതിഭയായി വാഴ്ത്തപ്പെട്ടു.
റെനോ കന്പനിയെ രക്ഷിച്ചശേഷം ദ കോസ്റ്റ് കില്ലർ (ചെലവ് കുറയ്ക്കലുകാരൻ) എന്നും നിസാനെ രക്ഷിച്ചശേഷം മിസ്റ്റർ ഫിക്സ് ഇറ്റ് എന്നും ഗോൻ അറിയപ്പെട്ടു. നിസാനെ രക്ഷിച്ചതിന്റെ കഥ വിവരിക്കുന്ന "ഷിഫ്റ്റ്: ഇൻസൈഡ് നിസാൻസ് ഹിസ്റ്റോറിക് റിവൈവൽ' മാനേജ്മെന്റ് വിദ്യാർഥികളുടെ പ്രിയഗ്രന്ഥമായി. ജനറൽ മോട്ടോഴ്സും ഫോഡ് മോട്ടോർ കന്പനിയും തങ്ങളുടെ സാരഥ്യം ഏൽക്കാൻ ഗോനെ മുന്പ് ക്ഷണിച്ചിട്ടുണ്ട്. ഗോനെപ്പറ്റി ഒരു ഡസനോളം മാനേജ്മെന്റ് പഠനഗ്രന്ഥങ്ങൾ പുറത്തുവന്നിട്ടുണ്ട്.
ലബനീസ് വംശജനാണ് ഈ അറുപത്തിനാലുകാരൻ. ജനിച്ചതു ബ്രസീലിൽ. വളർന്നതു ഫ്രാൻസിൽ. മിഷലിൻ ടയർ കന്പനിയിലായിരുന്നു ആദ്യം ജോലി. 1978 മുതൽ 1996 വരെ അവിടെ പ്രവർത്തിച്ചു. തുടർന്ന് റെനോയിൽ ചേർന്നു. കന്പനിയുടെ ഘടന അടിമുടി പൊളിച്ചെഴുതി ലാഭപാതയിലാക്കി. 1999ലാണു നിസാന്റെ കാര്യത്തിലേക്കു ശ്രദ്ധവച്ചത്. തുടർന്ന് ഇരു കന്പനികളുടെയും ഒടുവിൽ മിത്സുബിഷിയുടെയും ചെയർമാനായി.
ഫ്രാൻസും ബ്രിട്ടനും ജപ്പാനും സ്പെയിനും ഗോനെ പല പദവികൾ നല്കി ആദരിച്ചു. ഫൊർച്യൂണും ഫോബ്സും അദ്ദേഹത്തെ പല പട്ടികകളിലും ഒന്നാമനാക്കി. രണ്ടു തവണ വിവാഹിതനായി. പോർച്ചുഗീസ്, ഫ്രഞ്ച്, ഇംഗ്ലീഷ്, അറബി ഭാഷകൾ സംസാരിക്കും. ജാപ്പനീസ് സ്വല്പം വശമാക്കി.
വരുമാനം കുറച്ചുകാണിച്ചു നികുതി വെട്ടിച്ചതിനാണു ടോക്കിയോ പോലീസ് അറസ്റ്റ് ചെയ്തത്. നിസാൻ, റെനോ കന്പനികളുടെ ഓഹരികൾക്ക് ഇന്നലെ വൻ വിലത്തകർച്ച നേരിട്ടു.നിസാന്റെ റെപ്രസന്റേറ്റീവ് ഡയറക്ടർ ഗ്രെഗ് കെല്ലിയും നികുതിവെട്ടിപ്പിന് അറസ്റ്റിലായി. 2011 മുതലുള്ള അഞ്ചുവർഷക്കാലം ഗോൻ 500 കോടി യെൻ (315 കോടി രൂപ) വരുമാനം മറച്ചുവച്ചെന്നാണു കേസ്.നിസാന്റെ ഓഫീസിലും ഗോന്റെ വസതിയിലും പോലീസ് ഇന്നലെ പരിശോധന നടത്തിയിരുന്നു.നിസാൻ ഡയറക്ടർ ബോർഡ് വ്യാഴാഴ്ച സമ്മേളിച്ച് ഗോനെ ചെയർമാൻസ്ഥാനത്തുനിന്നു നീക്കം ചെയ്യുമെന്നു സിഇഒ ഹിരോതോ സായികവ പറഞ്ഞു.