കൊച്ചി: തിരുവനന്തപുരം ടെക്നോപാർക്ക് കേന്ദ്രമായ ടൂണ്‍സ് അനിമേഷൻ അക്കാദമി, പ്രമുഖ തൊഴിൽ നൈപുണ്യ വികസന സ്ഥാപനമായ സ്കില്ലാക്ട്സുമായി ചേർന്ന് കേരളത്തിലെ കോളേജ് വിദ്യാർഥികൾക്കായി ഹ്രസ്വ ചലച്ചിത്ര മത്സരം സംഘടിപ്പിക്കുന്നു.
എന്റെ കരിയർ പ്രതീക്ഷകളും വെല്ലുവിളികളും എന്ന വിഷയത്തിൽ ഇംഗ്ലീഷിലോ മലയാളത്തിലോ രണ്ട് മിനിറ്റ് ദൈർഘ്യമുള്ള ഹ്രസ്വ ചലച്ചിത്രങ്ങൾ വിദ്യാർഥികൾക്ക് അവതരിപ്പിക്കാം. വിദ്യാർഥികൾക്ക് അവരുടെ കരിയറിനെക്കുറിച്ച് കൂടുതൽ ആഴത്തിൽ ചിന്തിക്കാനും അവരുടെ സ്വപ്നങ്ങളെയും ഭയത്തെയും കുറിച്ച് വെളിപ്പെടുത്തുന്നതിനും ഒരു പ്ലാറ്റ്ഫോം സൃഷ്ടിക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
വിദ്യാർഥികൾക്ക് മൊബൈൽ, ടാബ്ലെറ്റ് വിഭാഗത്തിലോ, പ്രൊഫഷണൽ കാമറ വിഭാഗത്തിലോ പങ്കെടുക്കാം. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നീ മൂന്നു മേഖലകളിലായാകും പ്രാഥമിക മത്സരങ്ങൾ നടക്കുക. ഇതിൽ ഓരോ മേഖലകളിൽനിന്നും തെരഞ്ഞെടുക്കപ്പെടുന്ന നാലു ടീമുകൾക്ക് തിരുവനന്തപുരത്തു നടക്കുന്ന ഗ്രാൻഡ് ഫിനാലെയിൽ പങ്കെടുക്കാനുള്ള അവസരം ലഭിക്കും. ഓരോ മേഖലയിൽനിന്നുമുള്ള മികച്ച ഹ്രസ്വ ചലച്ചിത്രങ്ങൾ ഫൈനലിൽ പ്രദർശിപ്പിക്കും. ഏറ്റവും സർഗാത്മകവും ആകർഷകവും ഭാവനയുമുള്ളതുമായ ഹ്രസ്വ ചലച്ചിത്രം വിജയിയായി തെരഞ്ഞെടുക്കും.
മത്സര പ്രവേശനത്തിനുള്ള അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി ഡിസംബർ 31 ആണ്. വിജയികൾക്കും ഫൈനലിൽ പങ്കെടുക്കുന്ന ടീമുകൾക്കും കാഷ് അവാർഡുകളും മറ്റു പാരിതോഷികങ്ങളും നേടാം.