കൊച്ചി: ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്കിന് 2018ലെ യൂറോപ്യൻ മൈക്രോ ഫിനാൻസ് അവാർഡ്. ഫൈനൽ റൗണ്ടിൽ ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്ക് രണ്ടാം സ്ഥാനം കരസ്ഥമാക്കി.
സാങ്കേതികവിദ്യ ഉപയോഗിച്ച് സാന്പത്തിക ഉൾപ്പെടുത്തൽ പദ്ധതി വിപുലീകരിച്ച സ്ഥാപനങ്ങൾക്കു നല്കുന്ന യുറോപ്യൻ മൈക്രോഫിനാൻസ് അവാർഡിൽ 10,000 യൂറോയാണ് ഇസാഫിന് സമ്മാനമായി ലഭിച്ചത്. ലക്സംബർഗിൽ നടന്ന യൂറോപ്യൻ മൈക്രോ ഫിനാൻസ് വീക്കിൽ ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്ക് എംഡിയും സിഇഒയുമായ കെ. പോൾ തോമസ് അവാർഡ് ഏറ്റുവാങ്ങി.
ഇന്ത്യയിലെ 12 സംസ്ഥാനങ്ങളിലായി 23 ലക്ഷം വനിതകളെ ടാബ് അധിഷ്ഠിത സാങ്കേതികവിദ്യയിലൂടെ സാന്പത്തിക ഉൾപ്പെടുത്തൽ പദ്ധതിയുടെ ഭാഗമാക്കിയതാണ് അവാർഡിന് അർഹമാക്കിയത്.