ന്യൂഡൽഹി: പതിറ്റാണ്ടുകൾക്കു മുന്പ് ഇന്ത്യൻ നിരത്തുകളിൽ നിറസാന്നിധ്യമായിരുന്ന ഇരുചക്ര മോട്ടോർസൈക്കിൾ ബ്രാൻഡ് ജാവ തിരിച്ചുവരവ് ഗംഭീരമാക്കി മൂന്നു മോഡലുകൾ വിപണിയിൽ അവതരിപ്പിച്ചു.
മഹീന്ദ്ര ആൻഡ് മഹീന്ദ്രയുടെ സബ്സിഡിയറി കമ്പനിയായ ജാവയിൽനിന്ന് ക്ലാസിക്, സ്പോർട്, ബോബർ മോഡലുകളിലുള്ള മോട്ടോർസൈക്കിളുകളാണ് എത്തുക.
ക്ലാസിക് വേർഷൻ മോട്ടോർസൈക്കിളിന് 1.64 ലക്ഷം രൂപ (എക്സ് ഷോറൂം) ആണ് വില. 1970കളിൽ നിരത്തിലുണ്ടായിരുന്ന അതേ രൂപത്തിൽത്തന്നെയാണ് ഈ മോഡൽ എത്തുന്നത്. ടയറുകളെ മറയ്ക്കുന്ന വലിയ മഡ് ഗാർഡുകൾ, നിരവധി ക്രോം വരകളുള്ള ഡുവൽ ടോൺ ഫ്യുവൽടാങ്ക് എന്നിവയൊക്കെ 70കളിലെ ജാവയിലേതുപോലെ നിലനിർത്താൻ ശ്രദ്ധിച്ചിട്ടുണ്ട്.
1.55 ലക്ഷം രൂപ എക്സ് ഷോറൂം വിലയുള്ള ജാവ 42ന് സ്പോർട്ടി പരിവേഷമാണ് നല്കിയിരിക്കുന്നത്. ഫ്ലാറ്റർ ഹാൻഡിൽബാർ സെറ്റ് സ്പോർട്ടി ഡ്രൈവിംഗ് സാധ്യമാക്കുന്നു. ക്ലാസിക് മോഡലിന്റെ ഡിസൈൻ തന്നെയാണെങ്കിലും മുൻ ഫോർക്ക്, ഇൻസ്ട്രുമെന്റ് കൺസോൾ, വട്ടത്തിലുള്ള ഹാലജൻ ഹെഡ് ലാന്പ് എന്നിവയിൽ മാറ്റമുണ്ട്.
ഈ രണ്ടു മോഡലുകൾക്കൊപ്പം ബോബർ സ്റ്റൈൽ പതിപ്പായ പെരാക് എന്ന മോഡലും ജാവ അവതരിപ്പിച്ചു. 1.89 ലക്ഷം രൂപ (എക്സ് ഷോറൂം) ആണ് ഇതിന്റെ വില. 334 സിസി ലിക്വിഡ് കൂൾഡ്, സിംഗിൾ സിലിണ്ടർ ഡിഒഎച്ച്സി എൻജിനാണ് പെരാക്കിന്റെ കരുത്ത്.
അതേസമയം, ജാവ, ജാവ 42 എന്നീ മോഡലുകൾക്ക് 293 സിസി, ലിക്വിഡ് കൂൾഡ് സിംഗിൾ സിലണ്ടർ എൻജിനാണ് കരുത്തേകുക. ജാവ ക്ലാസിക് മൂന്നു നിറങ്ങളിലും ജാവ 42 ആറു നിറങ്ങളിലുമാണ് എത്തുക. jawamotorcycles.com എന്ന വെബ്സൈറ്റിലൂടെ രണ്ടു മോഡലുകളും ബുക്ക് ചെയ്യാം. രാജ്യവ്യാപകമായി പ്രവർത്തനസജ്ജമായിക്കൊണ്ടിരിക്കുന്ന 105 ജാവാ മോട്ടോർസൈക്കിൾ ഡീലർഷിപ്പുകൾ വഴിയാണ് വിതരണം നടക്കുക. അടുത്ത മാസം അഞ്ചു മുതൽ ഡീലർഷിപ്പുകൾ തുറന്നുതുടങ്ങും. 2019 ആദ്യംതന്നെ വാഹനങ്ങളുടെ വിതരണവും തുടങ്ങും.