നെടുന്പാശേരി: സിയാലിന്റെ ശീതകാല സമയപ്പട്ടികയിൽ പ്രഖ്യാപിച്ച നാലു പുതിയ വിമാന സർവീസുകൾ ഇൻഡിഗോ ആരംഭിച്ചു. മാലി, ഗോഹട്ടി, ജയ്പുർ, നാഗ്പുർ സർവീസുകളാണ് ആരംഭിച്ചത്. ഗോഹട്ടി വിമാനം പുലർച്ചെ 5.40നും, മാലി വിമാനം രാവിലെ 6.20നും, ജയ്പുർ വിമാനം ഉച്ചകഴിഞ്ഞ് 3.10നും, നാഗ്പുർ വിമാനം രാത്രി ഒന്പതിനും കൊച്ചിയിൽനിന്നു പുറപ്പെടും. എല്ലാം നേരിട്ടുള്ള സർവീസുകളാണ്. ഡിസംബർ ഒന്നിന് ഗോവ, ലക്നോ, ഭുവനേശ്വർ സർവീസുകൾ കൂടി ആരംഭിക്കും.