തൃശൂർ: എൻആർ ഗ്രൂപ്പിന്റെ സൈക്കിൾ പ്യൂവർ അഗർബത്തി മൂന്നു പുതിയ പൂജാ ഉത്പന്നങ്ങൾ അവതരിപ്പിച്ചു. ഓം ശാന്തി പശുവിൻ നെയ്യ് ദിയ, ഓം ശാന്തി ചന്ദൻ ടിക്ക, ഓം ശാന്തി പൂജാ എണ്ണ എന്നിവയാണു പുതിയ ഉത്പന്നങ്ങൾ.
ശബരിമല ഉൾപ്പെടെയുള്ള ഉത്സവകാലത്തിനായി രൂപകല്പന ചെയ്തവയാണു പുതിയ ഉത്പന്നങ്ങളെന്നു മാനേജിംഗ് ഡയറക്ടർ അർജുൻ രംഗ പറഞ്ഞു. ദിയ നെയ്യ് മുല്ലപ്പൂവിന്റെ സുഗന്ധത്തോടുകൂടിയതാണ്. 30 ഗ്രാം, 100 ഗ്രാം പായ്ക്കുകളിൽ ലഭ്യം.
നൂറു ശതമാനം ത്വക്ക് സുരക്ഷ ഉറപ്പു നല്കുന്നതാണു ചന്ദൻ ടിക്ക. കേന്ദ്ര സർക്കാരിന്റെ ആയുഷ് അംഗീകാരമുള്ള ഇതു 40 ഗ്രാം, 80 ഗ്രാം പായ്ക്കറ്റുകളിൽ ലഭിക്കും.
ഓം ശാന്തി പൂജാ എണ്ണ അഞ്ച് ശുദ്ധ എണ്ണകളുടെ മിശ്രണമാണ്. വെളിച്ചെണ്ണ, റൈസ്ബ്രാൻ, നല്ലെണ്ണ, ആവണക്കെണ്ണ, ഇലുപ്പെ എന്നിവയാണ് ഇതിലെ ചേരുവകൾ. അര ലിറ്റർ, ഒരു ലിറ്റർ കുപ്പികളിൽ ലഭിക്കും.