ന്യൂഡൽഹി: മൊത്തവിലകൾ ആധാരമാക്കിയുള്ള വിലക്കയറ്റം (ഡബ്ല്യുപിഐ) ഒക്ടോബറിൽ 5.28 ശതമാനമായി. നാലുമാസത്തിനിടയിലെ ഏറ്റവും കൂടിയ നിരക്കാണിത്. കഴിഞ്ഞവർഷം ഒക്ടോബറിൽ 3.68 ശതമാനമേ ഉണ്ടായിരുന്നുള്ളൂ.
പച്ചക്കറികൾക്ക് 18.65 ശതമാനവും ഭക്ഷ്യവസ്തുക്കൾക്ക് 1.49 ശതമാനവും വിലയിടിഞ്ഞു. ഇന്ധന-വൈദ്യുതിവില 18.44 ശതമാനം കൂടി. പെട്രോളിന് 19.85ശതമാനം, ഡീസലിന് 23.91 ശതമാനവും എൽപിജിക്ക് 31.39 ശതമാനം എന്നിങ്ങനെ വർധിച്ചു.