കൊച്ചി: ദക്ഷിണകൊറിയൻ വാഹന നിർമാതാക്കളായ കിയ മോട്ടോഴ്സിന്റെ ഇന്ത്യയിലെ ആദ്യ വാഹനം - കിയ എസ്പി 2 ഐ - അടുത്ത വർഷം വിപണിയിലെത്തും. മൂന്നു വർഷത്തിനുള്ളിൽ ഇന്ത്യയിലെ അഞ്ചു മുൻനിര വാഹന നിർമാതാക്കൾക്കൊപ്പം എത്തുകയാണു ലക്ഷ്യമെന്നു കിയ മോട്ടോഴ്സ് ഇന്ത്യ സെയിൽസ് ആൻഡ് മാർക്കറ്റിംഗ് മേധാവി മനോഹർ ഭട്ട് പറഞ്ഞു.
എസ്പി 2 ഐ വിപണിയിലെത്തിക്കാൻ കന്പനി സജ്ജമായെന്നും അദ്ദേഹം പറഞ്ഞു. ആന്ധ്രപ്രദേശിലെ അനന്തപുരിൽ പുതിയ പ്ലാന്റിന്റെ നിർമാണം പുരോഗമിക്കുന്നു. 2019 പകുതിയോടെ ഇതു പൂർണമായും പ്രവർത്തനസജ്ജമാകും. പ്ലാന്റിന്റെ വാർഷിക ഉത്പാദനശേഷി മൂന്നു ലക്ഷം വാഹനങ്ങളാണ്.
2021ൽ അനന്തപുർ പ്ലാന്റിൽനിന്ന് ഹൈബ്രിഡ് ഇലക്ട്രിക് വാഹനങ്ങൾ പുറത്തിറക്കാമെന്നാണു കന്പനിയുടെ പ്രതീക്ഷയെന്നും മനോഹർ ഭട്ട് പറഞ്ഞു.