ന്യൂഡൽഹി: എണ്ണമറ്റ നികുതികൾക്കു പകരം, ഒരു രാജ്യം, ഒരു നികുതി, ഒരു വിപണി എന്ന ലക്ഷ്യത്തോടെയാണ് ചരക്ക്, സേവന നികുതി (ജിഎസ്ടി) കേന്ദ്ര സർക്കാർ അവതരിപ്പിച്ചത്. ഇപ്പോഴിതാ വ്യാപാരികൾക്ക് എളുപ്പത്തിൽ ജിഎസ്ടി ഇൻവോയിസ് തയാറാക്കാൻ സഹായിക്കുന്ന കാൽക്കുലേറ്റർ വിപണിയിലെത്തിയിരിക്കുന്നു. ജാപ്പനീസ് ഇലക്ട്രോണിക്സ് കന്പനിയായ കാസിയോയാണ് ഇന്ത്യയിൽ ജിഎസ്ടി കാൽക്കുലേറ്റർ പുറത്തിറക്കിയത്.
എംജെ 12 ജിഎസ്ടി, എംജെ 120 ജിഎസ്ടി എന്നിങ്ങനെ രണ്ടു മോഡലുകളാണ് ഇന്ത്യൻ വിപണിയിൽ കാസിയോ പുറത്തിറക്കിരിക്കുന്നത്. കാൽക്കുലേറ്റർ ഉപയോഗിച്ച് ജിഎസ്ടിയുടെ വിവിധ നിരക്കുകളായ 0%, 5%, 12%, 18%, 28% എന്നിവ കണക്കുകൂട്ടാൻ വളരെ ഏളുപ്പമാണ്. ഇതിനായി കാൽക്കുലേറ്ററിൽ അഞ്ച് ബട്ടനുകളുണ്ട്. ജിഎസ്ടി +0, +1, +2, +3, +4 എന്നീ ബട്ടനുകളിലാണ് ജിഎസ്ടി നിരക്കുകൾ ചേർത്തിരിക്കുന്നത്.
ഉദാഹരണത്തിന് 35 രൂപയുടെ ഒരു ഉത്പന്നത്തിന് 18 ശതമാനം ജിഎസ്ടി ഉൾപ്പെടെ ഇതിന് എത്ര രൂപയാകുമെന്ന് ഇനി ഏളുപ്പത്തിൽ കണ്ടുപിടിക്കാം. കാൽക്കുലേറ്ററിൽ 35 എന്ന് ടൈപ്പ് ചെയ്ത ശേഷം ജിഎസ്ടി +3 എന്ന ബട്ടനിൽ അമർത്തിയാൽ വില റെഡി.
നിരക്കുകളിൽ മാറ്റമുണ്ടായാൽ കണക്കുകൂട്ടലിലും ഇത് വ്യത്യാസപ്പെടുത്താൻ കഴിയുന്ന രീതിയിലാണ് കാൽക്കുലേറ്ററുകളുടെ നിർമാണം. ഇതിനായി പ്രത്യേക ബട്ടനുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ലോകത്തിലെ ആദ്യത്തെ ജിഎസ്ടി കാൽക്കുലേറ്ററാണ് ഇതെന്ന് കസിയോ അവകാശപ്പെടുന്നു. എംജെ 12 ജിഎസ്ടി ക്ക് 395 രൂപയും എംജെ 120 ജിഎസ്ടി ക്ക് 475 രൂപയുമാണ്. രാജ്യത്തെ പ്രധാന നഗരങ്ങളിൽ കാൽക്കുലേറ്റർ വില്പനയ്ക്കെത്തി.