കൊച്ചി: ആരോഗ്യ സേവന, ഫാർമ മേഖലകളിൽ നിക്ഷേപിക്കുന്നതിനു വഴിയൊരുക്കുന്ന ഡിഎസ്പി ഇൻവെസ്റ്റ്മെന്റ് മാനേജേഴ്സിന്റെ ഡിഎസ്പി ഹെൽത്ത് കെയർ ഫണ്ട് പുറത്തിറക്കി. നവംബർ 26 വരെയാണ് ഈ ഓപണ്‍ എൻഡഡ് പദ്ധതിയുടെ ന്യൂ ഫണ്ട് ഓഫർ നിലവിലുണ്ടാകുക. ആസ്തികളുടെ 25 ശതമാനത്തോളം വൻകിട അമേരിക്കൻ കന്പനികൾ അടക്കമുള്ള അന്താരാഷ്ട്ര ആരോഗ്യ സേവന ഓഹരികളിൽ നിക്ഷേപിച്ച് നിക്ഷേപകർക്ക് അന്താരാഷ്ട്ര തലത്തിലുള്ള വൈവിധ്യവത്കരണവും ലഭ്യമാക്കുകയാണ് ലക്ഷ്യം.