കൊച്ചി: സംരംഭക സമ്മേളനമായ ടൈകോണ്‍ കേരള 16, 17 തീയതികളിൽ ലേ മെറിഡിയൻ കണ്വൻഷൻ സെന്ററിൽ നടക്കും. ദി ഇൻഡസ് എന്റർപ്രണേഴ്സിന്റെ (ടൈ) കേരള ഘടകമായ ടൈ കേരളയാണു സംഘാടകർ. ലോകബാങ്ക് കണ്ട്രി ഡയറക്ടർ ജുനൈദ് അഹമ്മദ് ഉദ്ഘാടനം ചെയ്യും. സൗത്ത് ഇന്ത്യൻ ബാങ്ക് മാനേജിംഗ് ഡയറക്ടർ വി.ജി. മാത്യു അധ്യക്ഷത വഹിക്കും.
കേരളത്തിന്റെ പുനർനിർമാണത്തിനായി സംരംഭകത്വവും നൂതന സാങ്കേതികവിദ്യകളും പ്രയോജനപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണു സമ്മേളനം സംഘടിപ്പിക്കുന്നതെന്നു ടൈ കേരള പ്രസിഡന്റ് എം.എസ്.എ. കുമാർ പത്രസമ്മേളനത്തിൽ പറഞ്ഞു. "റീബിൽഡ് കേരള ലിവറേജിംഗ് എന്റർപ്രണർഷിപ്പ് ആൻഡ് എമർജിംഗ് ടെക്നോളജീസ്’ എന്നതാണ് സമ്മേളനപ്രമേയം.
പങ്കെടുക്കാനാഗ്രഹിക്കുന്നവർ www.tiec onkerala.orgൽ പേരു രജിസ്റ്റർ ചെയ്യണം. ഫോൺ: 04844015752, 7356227775, 8129367122.