സാൻഫ്രാൻസിസ്കോ: ആൻഡ്രോയ്ഡ് സ്മാർട്ട്ഫോണുകളിൽ ഇരുണ്ട തീം ഉപയോഗിച്ചാൽ ബാറ്ററി ലൈഫ് കൂടുതൽ ലഭിക്കുമെന്ന് ഗൂഗിൾ. അടുത്തിടെ നടന്ന ആൻഡ്രോയ്ഡ് ഡെവ് (ഡെവലപ്പർ) ഉച്ചകോടിയിലാണ് ഇക്കാര്യം ഗൂഗിൾ സ്ഥിരീകരിച്ചത്. ആപ്പുകളിൽ ഉപയോഗിക്കുന്ന നിറങ്ങൾ ബാറ്ററി ചാർജ് പെട്ടെന്ന് ചോർത്തിക്കളയും. അതുപോലെ ശക്തിയേറിയ നിറങ്ങളും ചാർജ് കുറയ്ക്കും.
ഗൂഗിൾ പിക്സൽ സ്മാർട്ട്ഫോൺ ഉപയോഗിച്ച് ഗൂഗിൾ മാപ്പ് നൈറ്റ് മോഡിലും നോർമൽ മോഡിലും പ്രവർത്തിപ്പിച്ചായിരുന്നു ബാറ്ററി ലൈഫിൽ ഡാർക്ക് മോഡ് ചെലുത്തുന്ന പങ്ക് ഗൂഗിൾ സമർഥിച്ചത്. ഡാർക്ക് മോഡിൽ 63 ശതമാനം വരെ ബാറ്ററി ഉപഭോഗം കുറയുമെന്നും ഗൂഗിൾ പറയുന്നു.
വെള്ള നിറമാണ് ഏറ്റവും കൂടുതൽ ചാർജ് ഉപയോഗിക്കുന്നത്. പിന്നാലെ, നീല, പച്ച, ചുവപ്പ്, കറുപ്പ് നിറങ്ങൾ.
ഡെവലപ്പർമാർക്ക് വെള്ള പശ്ചാത്തലത്തിലുള്ള ആപ്പുകൾ വികസിപ്പിക്കാൻ പ്രചോദനം നല്കിയത് തെറ്റായിപ്പോയെന്ന് ഗൂഗിൾ സമ്മതിക്കുകയും ചെയ്തു. ഇനി മുതൽ ഇരുണ്ട പശ്ചാത്തലമുള്ള ആപ്പുകൾ വികസിപ്പിക്കാനാണ് ഡെവലപ്പർമാർക്ക് ഗൂഗിൾ നല്കുന്ന നിർദേശം.
അടുത്തിടെ ആൻഡ്രോയ്ഡ് മെസേജസ്, യുട്യൂബ്, ഗൂഗിൾ ന്യൂസ് തുടങ്ങിയവ ഡാർക്ക് മോഡിലേക്ക് മാറ്റാനുള്ള സംവിധാനം ഗൂഗിൾ ആവിഷ്കരിച്ചിരുന്നു. ഫോൺ ബാറ്ററി ലൈഫ് ഉയർത്തുന്നതിന് ഡാർക്ക് മോഡിലേക്കു മാറണമെന്നാണ് കമ്പനി നല്കുന്ന നിർദേശം. ബാറ്ററി ലൈഫ് മാത്രമല്ല കണ്ണുകൾക്കും ഈ മോഡ് ആണ് നല്ലത്.