കൊച്ചി: കേരള കേബിൾ ടിവി ഫെഡറേഷൻ (കെസിഎഫ്) സംഘടിപ്പിക്കുന്ന ഏഴാമത് ഓൾ ഇന്ത്യ ബ്രോഡ്ബാൻഡ് കേബിൾ ടിവി ആൻഡ് ഡിജിറ്റൽ (എബിസിഡി) എക്സ്പോ കോയന്പത്തൂരിൽ നടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു. 15 മുതൽ 17 വരെ കൊഡീസിയ ട്രേഡ് ഫെയർ സെന്ററിൽ നടക്കുന്ന എക്സ്പോ കേന്ദ്രമന്ത്രി പൊൻരാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. ബ്രോഡ്ബാൻഡ് രംഗത്തെ പുത്തൻ സാധ്യതകളാണ് എക്സ്പോയിൽ പരിചയപ്പെടുത്തുന്നത്. കെസിഎഫ് സംസ്ഥാന പ്രസിഡന്റ് ഇ. ജയദേവൻ, സെക്രട്ടറി ആർ. സുനിൽകുമാർ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.