ന്യൂഡൽഹി: ഷോർട്ട് ഫോർമാറ്റ് വീഡിയോ ഷെയറിംഗ് ആപ്പുമായി ഫേസ്ബുക്ക്. ‘ലാസോ’എന്നു പേരിട്ടിരിക്കുന്ന ആപ് കഴിഞ്ഞ ദിവസമാണ് അധികൃതർ അമേരിക്കയിൽ അവതരിപ്പിച്ചത്. വൈകാതെതന്നെ മറ്റു രാജ്യങ്ങളിലും ലാസോ ലഭ്യമാകുമെന്നാണു റിപ്പോർട്ട്. ലാസോയിൽ പാട്ടുകളുടെയും മറ്റു ഓഡിയോ ഫയലുകളുടെയും അകന്പടിയോടെ ഉപയോക്താക്കൾക്കു വീഡിയോകൾ സൃഷ്ടിക്കാനാകും.
ടിക്ടോക് പോലുള്ള എന്റർടെയ്ൻമെന്റ് വീഡിയോ ആപ്പുകൾക്കു ലഭിക്കുന്ന വലിയ സ്വീകാര്യതയാണു ഫേസ്ബുക്കിന്റെ പുതിയ നീക്കത്തിനു പിന്നിലെന്നാണു വിലയിരുത്തൽ.
ടിക്ടോക് പോലുള്ള എന്റർടെയ്ൻമെന്റ് വീഡിയോ ആപ്പുകൾക്കു ലഭിക്കുന്ന വലിയ സ്വീകാര്യതയാണു ഫേസ്ബുക്കിന്റെ പുതിയ നീക്കത്തിനു പിന്നിലെന്നാണു വിലയിരുത്തൽ.