കളമശേരി: ഫാക്ട് ഉത്പാദിപ്പിക്കുന്ന പുതിയ ജൈവവളം -ഫാക്ട് പ്രോം- വിപണിയിലിറങ്ങി. കേന്ദ്രസർക്കാരിന്റെ ഫെർട്ടിലൈസേർ നിബന്ധനകൾ അനുസരിച്ചാണ് പുതിയ ഉത്പന്നം നിർമിച്ചിരിക്കുന്നതെന്ന് ഫാക്ട് സിഎംഡി മനോജ് മിശ്ര അറിയിച്ചു. 7.9 ശതമാനം ജൈവ കാർബണേറ്റും 10 .40 ശതമാനം ഫോസ്ഫേറ്റും അടങ്ങിയതാണ് പുതിയ ജൈവവളം.
ഫാക്ട് ഉദ്യോഗമണ്ഡൽ ക്ലബ്ബിൽ നടന്ന ചടങ്ങിൽ ഫാക്ട് സിഎംഡി മനോജ് മിശ്രയാണ് ഫാക്ട് പ്രോം വിപണിയിലിറക്കിയത്.
ഇടുക്കി വണ്ടൻമേട് ഏലം കർഷകരുടെ സൊസൈറ്റിക്ക് ഒരു മെട്രിക് ടൺ വളം കൈമാറിയാണ് വിപണനോദ്ഘാടനം നിർവഹിച്ചത്.
സൊസൈറ്റി മാനേജിംഗ് ഡയറക്ടർ പി.സി. പുന്നൂസ് ഏറ്റുവാങ്ങി. മാർക്കറ്റിംഗ് ആൻഡ് ടെക്നിക്കൽ ഡയറക്ടർ ഡി. നന്ദകുമാർ, ഫിനാൻസ് ഡയറക്ടർ സഞ്ജയ് മഹേശ്വരി, ഡയറക്ടർ മാരായ ഡോ. കെ.പി.എസ്. നായർ, ഡോ. മുരളി, രജനി മോഹൻ, എസ്. മുരളീകൃഷ്ണൻ തുടങ്ങിയവർ സംബന്ധിച്ചു.
ഫാക്ട് പ്രോം ഉത്പാദനത്തിനു പിന്നിൽ പ്രവർത്തിച്ച പി. പ്രദീപ്, ഡോ. മോഹൻ വർഗീസ്, വി. വിനു, സി.എം. കറുത്തപാണ്ടി, എൽ. അരുണ എന്നിവർക്ക് സർട്ടിഫിക്കറ്റുകൾ നൽകി.