സാൻഫ്രാൻസിസ്കോ: പ്രതിഷേധം ഫലം കണ്ടു. ലൈംഗികാതിക്രമ പരാതികളിൽ ഉചിതമായ നടപടിയെടുക്കുമെന്ന് ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈ ജീവനക്കാർക്ക് ഉറപ്പു നല്കി. ഒപ്പം ലൈംഗികാതിക്രമ നയങ്ങളിൽ മാറ്റം വരുത്തുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിലെ ആയിരക്കണക്കിനു ഗൂഗിൾ ജീവനക്കാരുടെ പ്രക്ഷോഭത്തെത്തുടർന്നാണ് കമ്പനിയുടെ തീരുമാനം. നേരത്തേ ലൈംഗികാതിക്രമം നടത്തിയ മുതിർന്ന ഉദ്യോഗസ്ഥരെ ഗൂഗിൾ സംരക്ഷിക്കുന്നു എന്നാരോപിച്ചായിരുന്നു ജീവനക്കാരുടെ സമരം.