തിരുവനന്തപുരം: മത്സ്യബന്ധനമേഖലയിലെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനും മത്സ്യവിഭവ ശോഷണം ചെറുക്കുന്നതിനും ഉത്പാദന വര്‍ധനവ് ഉറപ്പാക്കുന്നതിനുമായി ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ഫിഷറീസ് മന്ത്രിമാരുടേയും ഉന്നത ഉദ്യോഗസ്ഥരുടേയും സമ്മേളനം 10നും 11നും എറണാകുളത്ത് നടക്കും. സിഎംഎഫ്ആര്‍ഐ സമ്മേളന ഹാളില്‍ നാളെ രാവിലെ 10ന് നടക്കുന്ന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യുമെന്ന് ഫിഷറീസ് മന്ത്രി ജെ. മേഴ്സിക്കുട്ടി അമ്മ അറിയിച്ചു.
കേരള സര്‍ക്കാരിന്റെ ഫലപ്രദമായ നടപടികളുടെ ഭാഗമായി 2016 ല്‍ ഏഴു ശതമാനവും 2017ല്‍ 12 ശതമാനവും വര്‍ധനവാണ് മത്സ്യോത്പാദനത്തില് ഉണ്ടായത്. ഈ ദിശയിലുള്ള നടപടികള്‍ക്ക് ഉദ്ദിഷ്ടഫലമുണ്ടാകണമെങ്കില് അയല്‍ സംസ്ഥാനങ്ങളിലും സമാന നടപടികളും ആവശ്യമാണ്.ആന്ധ്രാപ്രദേശ്, പുതുച്ചേരി, തമിഴ്നാട്, കര്‍ണാടക, ഗോവ, മഹാരാഷ്ട്ര, ലക്ഷദ്വീപ്, ആന്തമാന്‍ നിക്കോബാര്‍ എന്നിവിടങ്ങളിലെ ഫിഷറീസ് മന്ത്രിമാരുടേയും ഉന്നത ഉദ്യോഗസ്ഥരുടേയും യോഗമാണ് ചേരുന്നത്. സംസ്ഥാന മത്സ്യമേഖലയിലെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ രണ്ടാംദിവസം മത്സ്യത്തൊഴിലാളി പ്രതിനിധികള്‍, മത്സ്യകയറ്റുമതിക്കാരുടെ പ്രതിനിധികള്‍ എന്നിവരുടെ പ്രത്യേക യോഗവും ചേരും.