തൃശൂർ: മണപ്പുറം ഫിനാൻസിലെ ജീവനക്കാർ ഒരുദിവസത്തെ ശമ്പളം സമാഹരിച്ച് ഒരു കോടിയോളം രൂപ മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസത്തിലേക്കു സംഭാവന നല്കി. മണപ്പുറം ഫിനാൻസ് എംഡിയും സിഇഒയുമായ വി.പി. നന്ദകുമാർ, ജനറൽ മാനേജരും ചീഫ് പിആർഒയുമായ സനോജ് ഹെർബർട്ട്, സീനിയർ പിആർഒ കെ.എം. അഷറഫ് എന്നിവരുടെ സാന്നിധ്യത്തിൽ ഹ്യൂമൻ റിസോഴ്സ് ജനറൽ മാനേജർ നീന തുക മുഖ്യമന്ത്രി പിണറായി വിജയനു കൈമാറി.
ഇതുകൂടാതെ പ്രളയത്തിലകപ്പെട്ട സഹപ്രവർത്തകർക്കു വീടുകളുടെ പുനർനിർമാണത്തിനും അറ്റകുറ്റപ്പണികൾക്കുമായി 45 ലക്ഷം രൂപയും സംഭാവനയായി നല്കിയിട്ടുണ്ട്. മണപ്പുറം ഫിനാൻസ് എംഡിയും സിഇഒയുമായ വി.പി. നന്ദകുമാർ ദുരിതബാധിത സമയത്ത് രണ്ടുകോടി രൂപ മുഖ്യമന്ത്രിക്കു കൈമാറിയിരുന്നു.