മുംബൈ: ഓട്ടോമാറ്റിക് സ്കൂട്ടർ സെഗ്മെന്റ് വിപുലപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ഹീറോ മോട്ടോ കോർപ് പുതിയ വാഹനം വിപണിയിൽ അവതരിപ്പിച്ചു. 2018 ഓട്ടോ എക്സ്പോയിൽ ഹീറോ ഡ്യുവറ്റ് എന്ന പേരിൽ അവതരിപ്പിച്ച വാഹനം ഡെസ്റ്റിനി 125 എന്ന പേരിലാണ് കമ്പനി ഇപ്പോൾ വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത്. ഹോണ്ട ആക്ടീവ 125, ഹോണ്ട ഗ്രാസിയ, സുസുകി ബർഗ്മാൻ 125 തുടങ്ങിയ മോഡലുകളാണ് ഡെസ്റ്റിനിയുടെ വിപണിയിലെ എതിരാളികൾ.
കമ്പനിയുടെ ആദ്യ 125 സിസി വാഹനമെന്ന പെരുമയോടെ എത്തുന്ന ഡെസ്റ്റിനി ഹീറോ മോട്ടോ കോർപ്പിന്റെ ജയ്പുരിലുള്ള ഇന്നൊവേഷൻ ആൻഡ് ടെക്നോളജി സെന്ററിലാണ് ഡിസൈൻ ചെയ്തത്. പ്രീമിയം ആകാരം നല്കുന്നതിനായി മുന്നിൽ ക്രോം ഫിനിഷിംഗും നല്കിയിട്ടുണ്ട്.
ഹീറോയുടെ സ്വന്തം ഐ3എസ് (ഐഡിൽ സ്റ്റാർട്ട് സ്റ്റോപ് സിസ്റ്റം) സാങ്കേതികവിദ്യ ആദ്യമായി സ്കൂട്ടറിൽ ഉൾക്കൊള്ളിച്ചിരിക്കുന്നുവെന്ന പ്രത്യേകതയുമുണ്ട്. അഞ്ചു സെക്കൻഡ് ആക്സിലറേറ്റ് ചെയ്യാതിരുന്നാൽ എൻജിൻ തനിയെ ഓഫ് ആകുന്ന സാങ്കേതികവിദ്യയാണ് ഐ3എസ്.
സൈഡ് സ്റ്റാൻഡ് ഇൻഡിക്കേറ്റർ, സർവീസ് ഇൻഡിക്കേറ്റർ തുടങ്ങിയവ സൂചിപ്പിക്കുന്ന സെമി ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, പാസ് സ്വിച്ച്, മൊബൈൽ ചാർജിംഗ് പോർട്ട്, ബൂട്ട് ലൈറ്റ്, ഫ്രണ്ട് ഡിസ്ക് ബ്രേക്ക്, ഇന്റഗ്രേറ്റഡ് ബ്രേക്കിംഗ് സിസ്റ്റം, എക്സ്റ്റേണൽ ഫ്യുവൽ ഫില്ലിംഗ് സംവിധാനം തുടങ്ങിയവയാണ് പ്രധാന ഫീച്ചറുകൾ.
ഡെസ്റ്റിനിയുടെ 125 സിസി സിംഗിൾ സിലിണ്ടർ എയർ കൂൾഡ് എൻജിൻ 8.7 ബിഎച്ച്പി പവറിൽ 10.2 എൻഎം ടോർക്ക് ഉത്പാദിപ്പിക്കും. നാലു നിറങ്ങളിലായി എത്തുന്ന വാഹനത്തിന് 54,650-57,500 രൂപയാണ് വില (എക്സ് ഷോറൂം).