തിരുവനന്തപുരം: റബർ കൃഷി വികസന പദ്ധതി പ്രകാരമുള്ള ധനസഹായത്തിന് റബർ ബോർഡ് അപേക്ഷ ക്ഷണിച്ചു. പദ്ധതിയെക്കുറിച്ചുള്ള വിശദാംശങ്ങൾ അറിയാൻ റബർ ബോർഡ് കോൾസെന്ററുമായി ബന്ധപ്പെടാം. ഇതു സംബന്ധമായ സംശയങ്ങൾക്ക് 24നു ബുധനാഴ്ച രാവിലെ 10 മുതൽ ഉച്ചക്ക് ഒരു മണി വരെ റബർ ബോർഡിലെ ഡെപ്യൂട്ടി റബർ പ്രൊഡക്ഷൻ കമ്മീഷണർ കെ. മോഹനൻനായർ ഫോണിലൂടെ മറുപടി നൽകും. കോൾസെന്റർ നന്പർ 0481-2576622 .