തിരുവനന്തപുരം: ബിഎസ്എൻഎൽ ഇ-കോമേഴ്സ് രംഗത്തെ വന്പന്മാരായ ആമസോണുമായി ചേർന്ന് പോസ്റ്റ്പെയ്ഡ് മൊബൈൽ, ബ്രോഡ്ബാൻഡ് , എഫ്ടിടിഎച്ച് ഉപയോക്താക്കൾക്ക് ആമസോണ്‍ പ്രൈം മെംബർഷിപ് ലഭ്യമാക്കുന്നു.
399 രൂപ മുതലുള്ള പ്രതിമാസ നിശ്ചിത ചാർജുള്ള പോസ്റ്റ്പെയ്ഡ് പ്ലാനുകളിലുള്ള മൊബൈൽ ഉപഭോക്താക്കൾക്കും 745 രൂപ മുതലുള്ള പ്രതിമാസ നിശ്ചിത ചാർജുള്ള ബ്രോഡ്ബാൻഡ്, FTTH ഉപഭോക്താക്കൾക്കും 12 മാസത്തേക്ക് അധികനിരക്ക് നൽകാതെ 999 രൂപയുടെ ഈ സേവനം ലഭിക്കും. portal.bsnl.in
വെബ്സൈറ്റ് വഴി നിലവിലുള്ള ഉപയോക്താക്കൾക്കും ഈ സേവനം പ്രയോജനപ്പെടുത്താം. ആമസോണ്‍ പ്രൈം അംഗത്വം ഉള്ളവർക്ക് ആമസോണ്‍ പ്രൈം വീഡിയോ സ്ട്രീമിംഗ്, പരസ്യരഹിത പ്രൈം മ്യൂസിക് സേവനങ്ങൾക്കൊപ്പം അർഹതയുള്ള സാധനങ്ങൾക്ക് അതിവേഗ ഡെലിവറി സൗകര്യവും ലഭിക്കും.
78 രൂപയുടെ ഓഫർ
തിരുവനന്തപുരം: ദീപാവലി ഉത്സവകാലത്തോടനുബന്ധിച്ച് ഇന്ത്യയിലെ ഏതു നെറ്റ്വർക്കിലേക്കും പരിധിയില്ലാത്ത ലോക്കൽ, എസ്ടിഡി, റോമിംഗ് വോയിസ്, വീഡിയോ കോളുകളും പ്രതിദിനം വേഗനിയന്ത്രണങ്ങളില്ലാതെ 2 ജിബി ഡേറ്റയും നൽകുന്ന 10 ദിവസം കാലാവധിയുള്ള സ്പെഷൽ താരിഫ് വൗച്ചർ ബിഎസ്എൻഎൽ അവതരിപ്പിച്ചു.
ബിഎസ്എൻഎൽ ബില്ലുകളിൽ ഇളവ്
തിരുവനന്തപുരം: ദസറ ദീപാവലി ഉത്സവങ്ങളോടനുബന്ധിച്ച് നവംബർ ഏഴു വരെ വിവിധ ബിഎസ്എൻഎൽ സേവനങ്ങളുടെ ബില്ലുകൾ അടയ്ക്കുന്നവർക്ക് ആകർഷകമായ ഇളവുകൾ പ്രഖ്യാപിച്ചു. ഈ മാസത്തെ ലാൻഡ്ലൈൻ, ബ്രോഡ്ബാൻഡ്, എഫ്ടിടിഎച്ച്, മൊബൈൽ, വൈമാക്സ്, സിഡിഎംഎ സേവനങ്ങളുടെ ബില്ലുകൾ അടയ്ക്കുന്ന ഉപഭോക്താക്കൾക്ക് നികുതികൾ ഒഴിച്ചുള്ള തുകയുടെ ഒരു ശതമാനവും അടുത്ത അഞ്ചു മാസത്തെ തുക മുൻകൂറായി അടയ്ക്കുന്നവർക്ക് നികുതികൾ ഒഴിച്ചുള്ള തുകയുടെ മൂന്നു ശതമാനവും ഇളവ് ലഭിക്കും. ലീസ്ഡ് സർക്യൂട്ട് ബില്ലുകൾക്ക് നികുതികൾ ഒഴിച്ചുള്ള തുകയുടെ രണ്ടു ശതമാനം ഇളവ് ലഭിക്കും.