കൊച്ചി: പ്രമുഖ അരി ഉത്പാദന, വിപണന സ്ഥാപനമായ പവിഴം റോബിൻഫുഡ് ബ്രാൻഡിൽ നാരുകളാൽ സന്പുഷ്ടമായ മട്ട അരി വിപണിയിൽ അവതരിപ്പിച്ചു. ഉന്നത ഗുണനിലവാരമുള്ള നെല്ല് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് ശേഖരിച്ച് തവിട് കാര്യമായി നഷ്ടപ്പെടാതെ ഉത്പാദിപ്പിക്കുന്ന ഹൈ ഫൈബർ റെഡ് ബ്രാൻഡ് റൈസാണ് റോബിൻഫുഡെന്നു പവിഴം ഗ്രൂപ്പ് ചെയർമാൻ എൻ.പി. ജോർജും മാനേജിംഗ് ഡയറക്ടർ എൻ.സി. ആന്റണിയും പറഞ്ഞു.
മട്ട അരിയിലെ തവിട് വിറ്റാമിനുകളും പ്രമേഹം, കൊളസ്ട്രോൾ എന്നിവയെ പ്രതിരോധിക്കാനുള്ള ഒറൈസനോൾ തുടങ്ങിയ ആന്റി ഓകിസിഡന്റുകളുമുള്ളതാണ്. ഹെൽത്ത് സപ്ലിമെന്റായും റോബിൻ ഫുഡ് ഉപയോഗിക്കാം.
കൊച്ചിയിൽ നടന്ന ചടങ്ങിൽ സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി സി.എൻ. മോഹനൻ റോബിൻ ഫുഡിന്റെ വിപണനോദ്ഘാടനം നിർവഹിച്ചു. ഹൈബി ഈഡൻ എംഎൽഎ ഹൈ ഫൈബർ റെഡ് ബ്രാൻഡ് റൈസ് എൽദോസ് കുന്നപ്പിള്ളി എംഎൽഎയ്ക്കു നൽകി ആദ്യവില്പന നടത്തി.
ടെൽക്ക് ചെയർമാൻ എൻ.സി. മോഹനൻ, പവിഴം ഗ്രൂപ്പ് ഡയറക്ടർമാരായ റോബിൻ ജോർജ്, റോയി ജോർജ് എന്നിവർ പ്രസംഗിച്ചു.