കൊച്ചി: ബ്ലെൻഡഡ് ഓയിലിനെതിരേ കൊച്ചിൻ ഓയിൽ മർച്ചന്റ്സ് അസോസിയേഷൻ നല്കിയ പരാതി ഉപയോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്നതാണെന്നു കെഎൽഎഫ് നിർമൽ ഇൻഡസ്ട്രീസ് പ്രൈവറ്റ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ പോൾ ഫ്രാൻസിസ് പത്രക്കുറിപ്പിൽ പറഞ്ഞു.
കെഎൽഎഫിൽനിന്നുള്ള ബ്ലെൻഡഡ് കുക്കിംഗ് ഓയിലായ കോക്കോഡെയ്ലി, വെളിച്ചെണ്ണയുടെയും സണ്‍ഫ്ലവർ ഓയിലിന്റെയും ഏറ്റവും മികച്ച ബ്ലെൻഡാണെന്നും വിപണിയിലെത്തി ചുരുങ്ങിയ കാലത്തിനുള്ളിൽ ഇതിന് ഉപയോക്താക്കളുടെ പ്രിയം പിടിച്ചു പറ്റാനായെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്രസർക്കാരിന്റെ ബ്ലെൻഡിംഗ് ലൈസൻസ് മറയാക്കി കന്പനികൾ മറ്റു ഭക്ഷ്യ എണ്ണകൾ ചേർത്തശേഷം വെളിച്ചെണ്ണയെന്നു തെറ്റിദ്ധരിപ്പിച്ചു വിൽക്കുന്നുവെന്നാണ് അസോസിയേഷന്റെ പരാതി. കവറിനു പുറത്ത് എന്താണ് എണ്ണയിൽ ചേർത്തിരിക്കുന്നതെന്നു വ്യക്തമായി എഴുതുന്നില്ലെന്നും പറയുന്നു. എന്നാൽ, കെഎൽഎഫ് കോക്കോഡെയ് ലിയുടെ കവറിൽ ബ്ലെൻഡഡ് എഡിബിൾ വെജിറ്റബിൾ ഓയിൽ എന്നു വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്.
അഗ്മാർക്ക് അനുശാസിക്കുന്ന എല്ലാ നിയമങ്ങളും കോക്കോഡെയ്ലി പാലിക്കുന്നു. വെളിച്ചെണ്ണ വ്യാപാരമേഖലയിൽ എൺപതു വർഷത്തെ പാരന്പര്യമുള്ള കെഎൽഎഫ്, വ്യാജ കുക്കിംഗ് ഓയിൽ വിൽപനക്കാർക്കെതിരേ നേരത്തെ മുതൽ പോരാട്ടം നടത്തിവരുന്നുണ്ടെന്നും പോൾ ഫ്രാൻസിസ് പറഞ്ഞു.