വാഷിംഗ്ടൺഡിസി: ഫെഡറൽ റിസർവിനെതിരേ ആഞ്ഞടിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഫെഡ് തനിക്ക് ഏറ്റവും വലിയ തലവേദനയാണെന്നാണ് കഴിഞ്ഞ ദിവസം ഫോക്സ് ബിസിനസ് നെറ്റ്വർക്കിന് അനുവദിച്ച അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞത്. ചെയർമാൻ ജെറോം പവലിനോടുള്ള അമർഷമാണ് വീണ്ടും ട്രംപിന്റെ വാക്കുകളിൽ നിറഞ്ഞത്. ട്രംപിന്റെ നിരന്തര വിമർശനങ്ങളിൽ ഒരു കഥാപാത്രമാണ് പവൽ.
കഴിഞ്ഞ ആഴ്ച രണ്ടു തവണ അമേരിക്കൻ കേന്ദ്ര ബാങ്കിനെ ട്രംപ് കുറ്റപ്പെടുത്തിയിരുന്നു. ഫെഡ് പലിശനിരക്ക് ഉയർത്തിയത് അമേരിക്കയുടെ സാന്പത്തികരംഗം തകർക്കുമെന്നാണ് ട്രംപിന്റെ പക്ഷം.പ്രസിഡന്റുമാരുടെ വിമർശനശരങ്ങൾക്ക് ഫെഡ് നിരന്തരം പാത്രമായിട്ടുണ്ട്. മുൻ പ്രസിഡന്റുമാരും സമാനരീതിയിൽ കുറ്റപ്പെടുത്തിയിട്ടുണ്ട്.