ബംഗളൂരു: ലോകമെന്പാടുമുള്ള ഉപയോക്താക്കൾക്കായി കിൻഡിൽ ഡയറക്ട് പബ്ലിഷിംഗ് ഉപയോഗിച്ച് എഴുത്തുകാർക്ക് ഹിന്ദി, തമിഴ്, മറാത്തി, ഗുജറാത്തി, മലയാളം എന്നീ ഭാഷകളിൽ തങ്ങളുടെ ഇ-ബുക്കുകൾ സ്വന്തമായി പ്രസിദ്ധീകരിക്കാം. ഈ സൗജന്യ സേവനത്തിലൂടെ വിപണിയിലേക്ക് വേഗത്തിൽ എത്താനും തങ്ങളുടെ പുസ്തകങ്ങളുടെ മേലുള്ള അവകാശം നിയന്ത്രിക്കാനും സ്വന്തമായി വിലവിവര പട്ടിക തയാറാക്കാനും ഒപ്പം ഇ-ബുക്കുകളുടെ വില്പനയിൽനിന്ന് 70 ശതമാനം വരെ റോയൽറ്റി സ്വന്തമാക്കാനും സാധിക്കും.
2012 മുതൽ ഇംഗ്ലീഷ് എഴുത്തുകാർക്ക് അവസരമൊരുക്കിവരുന്ന കെഡിപിയുടെ സേവനത്തിലൂടെ ആയിരക്കണക്കിന് എഴുത്തുകാരാണ് നേട്ടമുണ്ടാക്കുന്നത്. എഴുത്തുകാർക്ക് https://kdp. amazon.comൽ ലോഗ് ഇൻ ചെയ്ത് തങ്ങളുടെ കൃതി അപ്ലോഡ് ചെയ്ത് ഇ-ബുക്കായി പ്രസിദ്ധീകരിക്കാം. ഒരിക്കൽ പ്രസിദ്ധീകരിച്ചുകഴിഞ്ഞാൽ കിൻഡിൽ ഇ-റീഡേഴ്സിൽനിന്നോ കിൻഡിൽ ആപ്പിൽനിന്നോ ഡൗണ്‍ലോഡ് ചെയ്യാം.
മാസം 169 രൂപ നല്കി പത്തു ലക്ഷത്തിലധികം കിൻഡിൽ ഇ-ബുക്കുകളിൽനിന്ന് ഇഷ്ടമുള്ളത് തെരഞ്ഞെടുക്കാനും ആവശ്യാനുസരണം വായിക്കാനും ഉപയോക്താക്കൾക്ക് അവസരമൊരുക്കുന്ന സബ്സ്ക്രിപ്ഷൻ സർവീസായ കിൻഡിൽ അണ്ലിമിറ്റഡിലേക്കും ഇന്ത്യൻ ഭാഷാകൃതികൾ കൂട്ടിച്ചേർത്തിട്ടുണ്ട്.