കൊച്ചി: ദി ഇൻഡസ് എന്റർപ്രണേഴ്സി(ടൈ)ന്റെ കേരള ഘടകമായ ടൈ കേരള സംഘടിപ്പിക്കുന്ന ഏഴാമതു സംരംഭക സമ്മേളനം -ടൈക്കോണ് കേരള 2018- നവംബർ 16,17 തീയതികളിൽ കുണ്ടന്നൂർ ലെ മെറിഡിയൻ കണ്വൻഷൻ സെന്ററിൽ നടക്കുമെന്നു സംഘാടകർ പത്രസമ്മേളനത്തിൽ അറിയിച്ചു.
പ്രളയക്കെടുതിയുടെ പശ്ചാത്തലത്തിൽ "റീ ബിൽഡ് കേരള ലിവറേജിംഗ് ഓൺട്രപ്രണർഷിപ് ആൻഡ് എമർജിംഗ് ടെക്നോളജീസ്' എന്നതാണ് സമ്മേളനത്തിന്റെ പ്രമേയം. സംസ്ഥാന വ്യവസായ വാണിജ്യവകുപ്പിന്റെ പിന്തുണയും സമ്മേളനത്തിനുണ്ടെന്നും സംഘാടകർ അറിയിച്ചു.
സമ്മേളനത്തിന്റെ ഭാഗമായി സംരംഭകത്വവും സാങ്കേതികവിദ്യകളും വഴി കേരളത്തെ പുനർനിർമിക്കുന്ന "ദ റീബിൽഡ് കേരള ഐഡിയേഷൻ' മത്സരവും നടക്കും. തെരഞ്ഞെടുത്ത ബിസിനസ് സ്കൂളുകളിൽനിന്നുള്ള വിദ്യാർഥികൾ മത്സരത്തിൽ പങ്കെടുക്കും. യുവ സംരംഭകർക്ക് ബിസിനസ് പ്ലാനുകൾ രൂപം നല്കി അവതരിപ്പിക്കാൻ അവസരമൊരുക്കുന്ന പിച്ച് ഫെസ്റ്റിവൽ സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിക്കും. ബിസിനസ് പ്ലാൻ ഉണ്ടാക്കൽ, കന്പനികളുടെ മൂല്യനിർണയം, ബിസിനസ് പങ്കാളിയെ തെരഞ്ഞെടുക്കൽ, ഉത്പന്നങ്ങളുടെയും സേവനങ്ങളുടെയും വിലനിർണയം. നിക്ഷേപകരെ സംഘടിപ്പിക്കൽ തുടങ്ങിയ വിഷയങ്ങളിൽ മെൻഡിംഗ് മാസ്റ്റർ ക്ലാസുകൾ നടക്കും. ആക്സിലർ വെൻചേഴ്സ് ചെയർമാൻ ക്രിസ് ഗോപാലകൃഷ്ണൻ ഉൾപ്പടെയുള്ള പ്രമുഖകർ പങ്കെടുക്കും.
രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും www.tieconkerala.org, 9387522021. ഇ-മെയിൽ: info@tiek erala.org.
ടൈ കേരള പ്രസിഡന്റ് എം.എസ്.എ. കുമാർ, വൈസ് പ്രസിഡന്റ് അജിത്ത് മൂപ്പൻ, മുൻ പ്രസിഡന്റുമാരായ രാജേഷ് നായർ, എസ്.ആർ. നായർ, ശിവദാസ് ബി. മേനോൻ ചാർട്ടർ മെന്പർ റോഷൻ കൈനടി, എക്സിക്യൂട്ടീവ് ഡയറക്ടർ വിംഗ് കമാൻഡർ (റിട്ട.) കെ. ചന്ദ്രശേഖർ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.