മുംബൈ: മാർക്കറ്റ് വിഹിതത്തിൽ ലോകത്തിലെ ഒന്നാം നന്പർ ഇരുചക്ര വാഹന നിർമാതാക്കളായ ഹീറോ മോട്ടോ കോർപ്പിന് പുതിയറിക്കാർഡ് . ഒരു മാസം ഏറ്റവുമധികം വാഹനങ്ങൾ വിറ്റ ലോക റിക്കാർഡ് ആണ് ഹീറോ സ്വന്തമാക്കിയത്. സെപ്റ്റംബറിൽ സ്കൂട്ടർ, മോട്ടോർസൈക്കിൾ വിഭാഗങ്ങളിൽ ആകെ 7,69,138 വാഹനങ്ങൾ ഹീറോ വിറ്റഴിച്ചു. ലോക വിപണിയിൽ ഇതാദ്യമായാണ് ഒരു കമ്പനി 7.5 ലക്ഷം വാഹനങ്ങൾ വിറ്റഴിച്ചെന്ന നാഴികക്കല്ല് പിന്നിടുന്നത്.
ഇത് അഞ്ചാം തവണയാണ് കമ്പനി ഏഴു ലക്ഷത്തിലധികം വാഹനങ്ങൾ ഒരു മാസം വിറ്റഴിക്കുന്നത്. ഇതിൽ മൂന്നെണ്ണം ഈ സാന്പത്തികവർഷംതന്നെയാണ്. നടപ്പു സാന്പത്തികവർഷത്തിലെ ആദ്യ ആറു മാസം (ഏപ്രിൽ-സെപ്റ്റംബർ) പിന്നിട്ടപ്പോൾ 42 ലക്ഷം വാഹനങ്ങൾ ഹീറോ നിരത്തിലിറക്കി. ഉത്സവകാലം മുന്നിലുള്ളതിനാൽ ഈ റിക്കാർഡ് മറികടക്കാനും സാധ്യതയുണ്ട്.
ഹീറോയുടെ എൻട്രി ലെവൽ മോട്ടോർസൈക്കിളുകളായ സ്പ്ലെൻഡറും പാഷനുമാണ് വില്പനയിൽ മുന്നിൽ.