മുംബൈ: ഇന്റർനെറ്റ് ബാങ്കിംഗ് സേവനം ഉപയോഗിക്കുന്നവർ എത്രയും വേഗം തങ്ങളുടെ മൊബൈൽ നന്പർ അക്കൗണ്ടുമായി ബന്ധിപ്പിക്കണമെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ). കഴിവതും വേഗം മൊബൈൽ നന്പർ രജിസ്റ്റർ ചെയ്യണമെന്നാണ് എസ്ബിഐ വൈബ്സൈറ്റിൽ പറയുന്നത്. നവംബർ 30നു മുന്പു ബന്ധിപ്പിക്കാത്തവർക്ക് ഡിസംബർ ഒന്നുമുതൽ ഇന്റർനെറ്റ് ബാങ്കിംഗ് ഉപയോഗിക്കാൻ കഴിയില്ലെന്നും വെബ്സൈറ്റിൽ പറയുന്നു. ഏതെങ്കിലും എസ്ബിഐ ബ്രാഞ്ച് വഴി ഈ ബന്ധനം പൂർത്തിയാക്കാൻ കഴിയും.