കൊച്ചി: തടിക്കു പകരം അലുമിനിയത്തിലുള്ള നിർമാണമെന്ന സന്ദേശം ജനങ്ങളിലെത്തിക്കുക എന്ന ലക്ഷ്യത്തോടെ അലുമിനിയം ഡീലേഴ്സ് ഫോറം സംഘടിപ്പിക്കുന്ന ദ്വിദിന അലുമിനിയം എക്സ്പോയ്ക്കു നാളെ തുടക്കമാകും. ബോൾഗാട്ടി ലുലു ഗ്രാൻഡ് ഹയാത്ത് കണ്വൻഷൻ സെന്ററിൽ നടക്കുന്ന എക്സ്പോ നാളെ രാവിലെ 10.30ന് കൃഷിമന്ത്രി വി.എസ്. സുനിൽകുമാർ ഉദ്ഘാടനം ചെയ്യും. ഉച്ചകഴിഞ്ഞു 2.30നു ചേരുന്ന അലുമിനിയം വ്യാപാരികളുടെ സംസ്ഥാന സമ്മേളനം വ്യവസായമന്ത്രി ഇ.പി. ജയരാജൻ ഉദ്ഘാടനം ചെയ്യും.
അലുമിനിയം ഉത്പന്നങ്ങൾ ഉപയോഗിച്ചുള്ള നൂതന നിർമാണരീതികളേക്കുറിച്ചുള്ള ശില്പശാല 14ന് രാവിലെ 10.30ന് ആരംഭിക്കും. നിർമാണ മേഖലയിലെ വിദഗ്ധർ ചർച്ചകൾക്കു നേതൃത്വം നൽകും. അലുമിനിയം അനുബന്ധ ഉത്പന്നങ്ങളുടെ സ്റ്റാളുകളും ഒരുക്കിയിട്ടുണ്ട്. പ്രവേശനം സൗജന്യം.
ഹിൻഡാൽകോ, ജിൻഡാൾ, ക്രിസ്റ്റൽ തുടങ്ങി രാജ്യത്തെ മുൻനിര അലുമിനിയം നിർമാതാക്കൾ പ്രദർശനത്തിൽ പങ്കെടുക്കുമെന്നു സംഘാടകർ അറിയിച്ചു.