ഹൈദരാബാദ്: ജീവനക്കാരുടെ എണ്ണം ക്രമീകരിക്കുന്നതിന്റെ ഭാഗമായി 200 പേരെ ടെക് കന്പനിയായ കോഗ്നിസന്റ് പിരിച്ചുവിട്ടു. സീനിയർ തലത്തിലുള്ള ജീവനക്കാരെയാണ് അമേരിക്കയിലെ ന്യൂജേഴ്സി ആസ്ഥാനമായുള്ള കോഗ്നിസന്റ് പിരിച്ചുവിട്ടത്. കഴിഞ്ഞ വർഷം വോളന്ററി റിട്ടയർമെന്റ് സ്കീം മുന്നോട്ടുവച്ച് 400 പേരെ കന്പനി പിരിച്ചുവിട്ടിരുന്നു. എന്നാൽ ഇത്തവണ അതില്ല.
ഇടപാടുകാരുടെ ആവശ്യങ്ങളും തങ്ങളുടെ ബിസിനസ് ലക്ഷ്യങ്ങളും സാക്ഷാത്കരിക്കാൻ ശേഷിയുള്ള ജീവനക്കാരെ നിലനിർത്താനാണ് ഈ നീക്കം. മുതിർന്ന ജീവനക്കാരെ മാറ്റി താഴേത്തട്ടിലുള്ളവർക്ക് വളരാൻ അവസരം നല്കുമെന്ന് ഓഗസ്റ്റിൽ ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തിൽ കോഗ്നിസന്റ് പ്രസിഡന്റ് രാജ് മേത്ത പറഞ്ഞിരുന്നു.