കൊച്ചി: വിപണിയിൽനിന്നു പിൻവലിഞ്ഞ് വർഷങ്ങൾക്കുശേഷം ഹ്യുണ്ടായ് മോട്ടോർ ഇന്ത്യയുടെ സാൻട്രോ പുതിയ രൂപത്തിൽ 23ന് വിപണിയിൽ അവതരിക്കും. പുതിയ 2018 സാൻട്രോ ഇന്നു മുതൽ 22 വരെ ബുക്ക് ചെയ്യാം. 11,000 രൂപയാണ് ബുക്കിംഗ് തുക.
സാൻട്രോ എന്ന ബ്രാൻഡിന് ഇന്ത്യൻ വാഹനപ്രേമികൾ നല്കുന്ന പ്രാധാന്യമാണ് വീണ്ടും ഈ മോഡൽ പുനരാവിഷ്കരിക്കാൻ കമ്പനിയെ പ്രേരിപ്പിച്ചത്. ഇയോണിനും ഗ്രാൻഡ് ഐ10നും ഇടയിൽ വരുന്ന സാൻട്രോയ്ക്ക് 3.5-4.5 ലക്ഷം രൂപ വില വരുമെന്നാണ് കരുതുന്നത്.
1.1 ലിറ്റർ പെട്രോൾ എൻജിനാണ് പുതിയ സാൻട്രോയുടെ കരുത്ത്. 20.3 കിലോമീറ്റർ ഇന്ധനക്ഷമത കന്പനി വാഗ്ദാനം ചെയ്യുന്നു. സിഎൻജി വകഭേദത്തിലും പുതിയ സാൻട്രോ ലഭിക്കും. ഹ്യുണ്ടായിയുടെ ഹൈദരാബാദ് ആർ ആൻഡ് ഡി വിഭാഗം ഡിസൈൻ ചെയ്ത സാൻട്രോയ്ക്ക് കമ്പനിയുടെ ഇൻഹൗസ് എഎംടി ടെക്നോളജിയും നല്കിയിട്ടുണ്ട്. 1998ൽ ഹ്യുണ്ടായിയുടെ ഇന്ത്യയിലെ ആദ്യവാഹനമായി നിരത്തിലെത്തിയ സാൻട്രോ 2014ലാണ് വിപണിയിൽനിന്നു പിൻവലിച്ചത്.