സ്റ്റോക്ഹോം: സാന്പത്തിക വിശകലനത്തിന്റെ മേഖല വികസിപ്പിക്കുന്നതിൽ പങ്കുവഹിച്ച അമേരിക്കൻ പ്രഫസർമാർക്കു ധനശാസ്ത്ര നൊബേൽ. യേൽ യൂണിവേഴ്സിറ്റിയിലെ വില്യം ഡി. നോർഡ്ഹൗസും ന്യൂയോർക്ക് യൂണിവേഴ്സിറ്റിയിലെ പോൾ എം. റോമറുമാണു പുരസ്കാര ജേതാക്കൾ.
പോൾ എ. സാമുവൽസണുമായി ചേർന്ന് ഇക്കണോമിക്സ് എന്ന വിശ്രുത പാഠപുസ്തകം രചിച്ചയാളാണ് 77 വയസുള്ള നോർഡ്ഹൗസ്. ലോകബാങ്കിന്റെ മുൻ ചീഫ് ഇക്കണോമിസ്റ്റാണ് 62 വയസുള്ള റോമർ.
കാലാവസ്ഥാ വ്യതിയാനവും അതിന്റെ പ്രത്യാഘാതങ്ങളും സാന്പത്തിക വിശകലനത്തിലേക്കു സംയോജിപ്പിക്കുന്നതിനുള്ള മാതൃകയും പ്രയോഗസംഹിതയും തായാറാക്കിയതാണു നോർഡ്ഹൗസിനെ പുരസ്കാരത്തിനർഹനാക്കിയത്. കാർബൺ നികുതി ഇദ്ദേഹത്തിന്റെ ആശയമാണ്. സാന്പത്തിക പുരോഗതി ശാസ്ത്ര-സാങ്കേതിക വളർച്ചയ്ക്ക് വഴിതെളിക്കുന്നതു വിശദീകരിച്ചതാണു റോമറുടെ വലിയസംഭാവന.
സ്വീഡനിലെ കേന്ദ്രബാങ്ക് ആയ സ്വെറിജസ് റിക്സ് ബാങ്ക് ഏർപ്പെടുത്തിയതാണു ധനശാസ്ത്ര നൊബേൽ. 1970ലാണ് ഇതു നല്കിത്തുടങ്ങിയത്.