ന്യൂഡൽഹി: രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ വിമാനക്കന്പനിയായ ഇൻഡിഗോ ചരക്കുനീക്കത്തിനായി പുതിയ സഹകരണം പ്രഖ്യാപിച്ചു. കാർഗോ-ലോജിസ്റ്റിക്സ് ബിസിനസ് കൂടുതൽ വിപുലീകരിക്കുന്നതിന്റെ ഭാഗമായി സ്മാർട്ട്കാർഗോയുമായി സഹകരിക്കുമെന്ന് കമ്പനി ഇന്നലെ പ്രഖ്യാപിച്ചു. ക്ലൗഡ് സംവിധാനത്തിൽ പ്രവർത്തിക്കുന്ന എയർ കാർഗോ മാനേജ്മെന്റ് സംവിധാനമാണ് സ്മാർട്ട് കാർഗോ. അന്താരാഷ്ട്ര-ആഭ്യന്തര സേവനങ്ങളിലെ എല്ലാ ലക്ഷ്യസ്ഥാനത്തും സ്മാർട്ട് കാർഗോ സൗകര്യമൊരുക്കും.
100 ശതമാനം ക്ലൗഡ് അടിസ്ഥാനമാക്കിയുള്ള എയർ കാർഗോ പ്ലാറ്റ്ഫോമാണ് സ്മാർട്ട് കാർഗോ. ബുക്കിംഗ്, കപ്പാസിറ്റി, പ്രൈസിംഗ്, ഷെഡ്യൂൾ, ഓപ്പറേഷനുകൾ, വരുമാനം എന്നുതുടങ്ങി കാർഗോ ബിസിനസിന്റെ എല്ലാ മേഖലകളും കൈകാര്യം ചെയ്യാൻ സ്മാർട്ട് കാർഗോയ്ക്കു കഴിയും. ഉത്പന്നങ്ങൾ കൃത്യമായി ട്രാക്ക് ചെയ്യാനും ഈ സംവിധാനം സഹായിക്കും.