കൊച്ചി: ഇ-കൊമേഴ്സ് സ്ഥാപനമായ ആമസോൺ വിതരണശൃംഖല വിപുലീകരിച്ചു. ദീപാവലി വില്പനയോടനുബന്ധിച്ച് 17 സംസ്ഥാനങ്ങളിലായി 10 ലക്ഷം ചതുരശ്ര അടി വിസ്തീർണമുള്ള 30 സോർട്ടിംഗ് സെന്ററുകളാണ് ആമസോണിനുള്ളത്.
ഉത്പന്നങ്ങൾ ഏറ്റവും അതിവേഗം ഉപയോക്താക്കളിൽ എത്തിക്കുന്നതിനായി നഗര-ഗ്രാമീണ മേഖലകളിലെ വിതരണ ശൃംഖലകൾ വിപുലീകരിച്ചതിനൊപ്പം ആകാശമാർഗമുള്ള ചരക്കുനീക്കവും വർധിപ്പിച്ചിട്ടുണ്ട്. ഐ ഹാവ് സ്പേസ് പദ്ധതിയുടെ ഭാഗമായി, ലാസ്റ്റ് മൈൽ സേവന പങ്കാളിത്ത ശൃംഖല ഇരട്ടിപ്പിച്ചുകൊണ്ട് രാജ്യത്തെ 500ലധികം നഗരങ്ങളിൽ 700ലധികം ഡെലിവറി കേന്ദ്രങ്ങളും സൃഷ്ടിച്ചുകഴിഞ്ഞു.