കൊച്ചി: കൊച്ചിൻ പോർട്ട് ട്രസ്റ്റ് ചെയർമാനായി ഡോ. എം. ബീന ഇന്നലെ ചുമതലയേറ്റു. ആക്ടിംഗ് ചെയർമാനായിരുന്ന എ.വി. രമണ ഡെപ്യൂട്ടി ചെയർമാനായി തുടരും. തിരുവനന്തപുരം സ്മാർട്ട്സിറ്റി മിഷന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ പദവിയിലിരിക്കെയാണ് ഡോ. എം. ബീന കൊച്ചിൻ പോർട്ട് ട്രസ്റ്റ് ചെയർമാനായി നിയമിതയാകുന്നത്. എറണാകുളം, തൃശൂർ ജില്ലാ കളക്ടർ, കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡെവലപ്മെന്റ് കോർപറേഷൻ, റോഡ്സ് ആൻഡ് ബ്രിഡ്ജസ് ഡെവലപ്മെന്റ് കോർപറേഷൻ, കേരള ബുക്സ് ആൻഡ് പബ്ലിഷിംഗ് ലിമിറ്റഡ്, വൈറ്റില മൊബിലിറ്റി ഹബ്, സപ്ലൈകോ എന്നിവിടങ്ങളിൽ മാനേജിംഗ് ഡയറക്ടറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.