മുംബൈ: കടക്കെണിയിലായ ഐഎൽ ആൻഡ് എഫ്എസിന്റെ പുതിയ ഡയറക്ടർ ബോർഡ് വിനീത് നയ്യാരെ വൈസ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായി തെരഞ്ഞെടുത്തു. ടെക് മഹീന്ദ്രയുടെ എക്സിക്യൂട്ടീവ് വൈസ് ചെയർമാനും എംഡിയുമാണ് അദ്ദേഹം. നേരത്തെ എച്ച്സിഎൽ എംഡിയും ഗെയിൽ സിഎംഡിയും ആയിരുന്നു. ചെയർമാൻ ഉദയ് കൊട്ടക്കിന്റെ അധ്യക്ഷതയിൽ ചേർന്ന ബോർഡ് യോഗമാണ് ഈ തീരുമാനമെടുത്തത്.