കൊച്ചി: ഫോർഡ് ആസ്പയറിന്റെ പരിഷ്കരിച്ച പതിപ്പ് കേരളത്തിൽ അവതരിപ്പിച്ചു. പെട്രോൾ, ഡീസൽ പതിപ്പുകൾ ഏഴു നിറങ്ങളിലായി അഞ്ച് വേരിയന്റുകളായാണ് വിപണിയിൽ എത്തിച്ചിരിക്കുന്നത്.
1.2 ലിറ്റർ പെട്രോൾ, 1.5 ലിറ്റർ ഡീസൽ എൻജിൻ ഓപ്ഷനുകളിൽ എത്തുന്ന പുതിയ ആസ്പയറിൽ പുറംമോടിയിലും ഇന്റീരിയറിലും കാര്യമായ കൂട്ടിച്ചേർക്കലുകൾ നടത്തിയിട്ടുണ്ട്. എല്ലാ വേരിയന്റുകളിലും ഡുവൽ എയർബാഗ് (ടോപ്പ് മോഡലിൽ ആറെണ്ണം), എബിഎസ്, ഇബിഡി, ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം, ഇലക്ട്രോണിക് പവർ അസിസ്റ്റഡ് സ്റ്റിയറിംഗ് എന്നിവയയാണ് പ്രധാന ഫീച്ചറുകൾ.