കൊച്ചി: പ്രളയത്തിൽ വീടും സ്ഥലവും നഷ്ടപ്പെട്ട അന്പത് കുടുംബങ്ങൾക്ക് ഫ്ലാറ്റ് നിർമിച്ചു നല്കുമെന്ന് ഒലിവ് ബിൽഡേഴ്സ്.
എറണാകുളം തിരുവാങ്കുളത്തിനടുത്തു തിരുവാണിയൂരിലാണ് ഒലിവ് ബിൽഡേഴ്സ് മൂന്നു നിലകളിലായി ഗുഡ്നെസ് വില്ലേജ് എന്ന പേരിൽ 50 അപ്പാർട്ടുമെന്റുകൾ നിർമിക്കുന്നത്. ഇതു സംബന്ധിച്ച രേഖകൾ ഒലിവ് ബിൽഡേഴ്സ് ചെയർമാൻ ഡോ. പി.വി. മത്തായിയും ഡയറക്ടർ നിമ്മി മാത്യവും മുഖ്യമന്ത്രി പിണറായി വിജയനു കൈമാറി.