സാൻഫ്രാൻസിസ്കോ: അമേരിക്കൻ കമ്പനിയായ ഹൈപ്പർലൂപ്പ് ട്രാൻസ്പോർട്ടേഷൻ ടെക്നോളജീസ് പൂർണതോതിലുള്ള യാത്രാ വാഹനം അവതരിപ്പിച്ചു. സ്പെയിനിലെ പ്യൂട്ടോ ഡി സാന്താ മരിയയിലാണ് യാത്രക്കാരെ വഹിക്കാൻ ശേഷിയുള്ള ലോകത്തിലെ ആദ്യ ഫുൾ സ്കെയിൽ ഹൈപ്പർലൂപ്പ് പേടകം അവതരിപ്പിച്ചത്. 2019ൽ യാത്രക്കാരെ വഹിച്ച് വാഹനം സർവീസ് തുടങ്ങുമെന്നാണ് കമ്പനിയുടെ പ്രഖ്യാപനം.
ക്വിന്റെറോ വൺ എന്ന പേരിൽ അവതരിപ്പിച്ച പേടകത്തിന് 32 മീറ്റർ നീളമുണ്ട്. വൈകാതെ ഇത് ഹൈപ്പർലൂപ്പിന്റെ ഫ്രാൻസിലെ ആർ ആൻഡ് ഡി സെന്ററിലേക്ക് മാറ്റും. ശേഷിക്കുന്ന അസംബ്ലിംഗ്, ഇന്റഗ്രേഷൻ പ്രവർത്തനങ്ങൾ വാണിജ്യാടിസ്ഥാനത്തിനുള്ള ട്രാക്കിലെത്തിയതിനുശേഷമേ ഉണ്ടാകൂ. ക്യാപ്സൂൾ രൂപത്തിലുള്ള വാഹനം 2019ൽ യാത്രക്കാർക്കായി തുറന്നുകൊടുക്കുമെന്ന് ഹൈപ്പർലൂപ്പ് ചെയർമാനും സഹസ്ഥാപകനുമായ ബിബോപ് ഗ്രസ്റ്റ പറഞ്ഞു.
അഞ്ചു ടൺ വലുപ്പമുള്ള ക്യാപ്സൂളിൽ 72 സെൻസറുകളും 7,200 ചതുരശ്ര മീറ്റർ ഫൈബറും ഉപയോഗിച്ചിട്ടുണ്ട്. ഹൈപ്പർലൂപ്പ് വികസിപ്പിച്ച വൈബ്രേനിയം എന്ന രണ്ടു പാളിയുള്ള സ്മാർട്ട് കോംപൊസിറ്റ് മെറ്റീരിയലുകൊണ്ടാണ് ക്യാപ്സൂൾ നിർമിച്ചിരിക്കുന്നത്.